കല്യാശ്ശേരി മണ്ഡലത്തിലെ തീരദേശ പഞ്ചായത്തുകളിൽ ഉപ്പുവെള്ളം തടയാൻ സമഗ്ര പദ്ധതി നടപ്പിലാക്കും മന്ത്രി കെ.കൃഷ്ണൻ കുട്ടി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 20 January 2021

കല്യാശ്ശേരി മണ്ഡലത്തിലെ തീരദേശ പഞ്ചായത്തുകളിൽ ഉപ്പുവെള്ളം തടയാൻ സമഗ്ര പദ്ധതി നടപ്പിലാക്കും മന്ത്രി കെ.കൃഷ്ണൻ കുട്ടി


കല്യാശ്ശേരി മണ്ഡലത്തിൽ വിവിധ പ്രദേശങ്ങളിൽ  ഉപ്പുവെള്ളം കയറി കിണറുകളിലെ കുടിവെള്ളം മലിന്യമാവുകയും കൃഷി നശിക്കുകയും ചെയ്യുന്നത് തടയാൻ ശാശ്വത നടപടി സ്വീകരിക്കുന്നതിനും ഇതിനായി സമാഗ്രപദ്ധതി നടപ്പിലാക്കുന്നതിനും തീരുമാനിച്ചു.

  എം എൽ  എ യുടെ  അഭ്യർത്ഥന പ്രകാരം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. യോഗത്തിൽ ജല വിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.


ചെറുകുന്ന്, കല്യാശ്ശേരി, കണ്ണപുരം, മാട്ടൂൽ, ചെറുതാഴം, മാടായി, പട്ടുവം എന്നീ പഞ്ചായത്തുകളിലെ പലഭാഗങ്ങളിലും വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറി കൃഷിനാശവും കുടിവെള്ളം മലിനീകരിക്കപ്പെടുകയും ചെയ്യുന്നത് സംബന്ധിച്ച്  മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉന്നതതല  യോഗം ചേർന്നത്.


 ചെറുകുന്ന് പഞ്ചായത്തിലെ ഉപ്പുവെള്ളം തടയുന്നതിനായി മുട്ടിൽ കാപ്പിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുന്നതിന് ഇൻവെസ്റ്റിക്കേഷൻ പൂർത്തിയായിട്ടുണ്ട്. 40 ദിവസത്തിനുള്ളിൽ ഡിസൈൻ തയ്യാറാക്കി വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കാൻ ജല വിഭവ വകുപ്പ് അഡീഷ്ണൽ  ചീഫ് സെക്രട്ടറി ടി കെ ജോസഫ് IDRB  ഡയറക്ടർക്ക് നിർദേശം നൽകി. ഡിസൈൻ തയാറാക്കുന്ന പ്രവൃത്തി നീണ്ടു പോകുന്നത് കണക്കിലെടുത്ത് ഇൻവെസ്റ്റിക്കേഷനുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്ക് എഞ്ചിനീയറിംഗ് കോളേജുകളുടെ സേവനം കൂടി ഉപയോഗപ്പെടുത്താ IDRB ഡയറർക്ക് നിർദ്ദേശം നൽകി.


 ചെറുകുന്ന് പഞ്ചായത്തിലെ ബാപ്പുക്കൽ തോടിനു കുറുകെ മുണ്ടപ്രത്ത് RCB (റഗുലേറ്റർ കം ബ്രിഡ്ജ് ) നിർമ്മിക്കുന്നതിന് 13.30 കോടി രൂപയുടെ വിശദമായ എസ്റ്റിമേറ്റ് സമർപ്പിച്ചിരുന്നുവെങ്കിലും ഫണ്ട് ലഭ്യമാല്ലാത്തതിനാൽ ഭരണാനുമതി ലഭിച്ചിരുന്നില്ല. പ്രസ്തുത പ്രൊജക്ടിന് ഫണ്ട് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി യോഗത്തെ അറിയിച്ചു.


ചെറുതാഴം  ഗ്രാമപഞ്ചായത്തിലെ പെരുമ്പ പുഴയിലെ നട്ടി ക്കടവിൽ RCB നിർമ്മിക്കുന്നതിനു 2019-20 വർഷത്തെ ബജറ്റിൽ 8കോടി രൂപ അനുവദിച്ചിരുന്നു. ഇൻവെസ്റ്റിഗേഷന് 15.30 ലക്ഷം രൂപയുടെ ധനകാര്യ  അനുമതി ലഭ്യമായിട്ടുണ്ട്. വേഗത്തിൽ ഭരണാനുമതി നൽകുന്നത്തിനും ടെണ്ടർ നടപടി സ്വീകരിക്കുന്നതിനും മന്ത്രി ചീഫ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.


1964 - ൽ   കല്യാശ്ശേരി പഞ്ചായത്തിൽ നിർമ്മിച്ച ഇരിണാവ് റഗുലേറ്റർ കം ബ്രിഡ്ജ് കാലപ്പഴക്കത്താൽ ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇതു മൂലം കല്യാശ്ശേരി, കണ്ണപ്പുരം , മാട്ടൂൽ ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന 500 ഏക്കർ സ്ഥലത്ത് ഉപ്പുവെള്ളം കയറി കൃഷി നാശവും കിണറുകൾ മലിനീകരിക്കപ്പെടുകയും ചെയ്യുനുണ്ട്. ഇരിണാവിൽ പൊതുമരാമത്ത് വകുപ്പ് പുതിയ പാലം നിർമ്മിച്ചതിനാൽ പഴയ റഗുലേറ്റർ പ്രവർത്തനക്ഷമമാക്കുന്നതിനെ പറ്റി പഠനം നടത്താൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.


എംഎൽഎ ഉൾപ്പടെയുള്ള ജനപ്രതിനിധികളുമായി ചർച്ച നടത്തി ഒരാഴ്ചക്കുള്ളിൽ ഉപ്പുവെള്ളം കയറുന്ന ഭാഗങ്ങളിൽ സമഗ്ര പഠനം നടത്തി പ്രൊജക്ട് തയ്യാറാക്കി   സമർപ്പിക്കാൻ മന്ത്രി  ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.


*മാടായി മാട്ടൂൽ തീരദേശത്ത് കടൽ ഭിത്തി നിർമ്മാണം പ്രവൃത്തി ഉദ്ഘാടന മന്ത്രി കെ. കൃഷ്ണൻ കുട്ടി നിർവഹിക്കും.*


മാടായി, മാട്ടൂൽ, പ്രദേശത്തെ രൂക്ഷമായ കടലാക്രമണം തടയുന്നതിന് 2018-19 ലെ ബജറ്റിൽ പ്രഖ്യാപിച്ച 16 കോടി രൂപയുടെ ഭിത്തി നിർമ്മിക്കുന്നതിനുള്ള  ഭരണാനുമതി നൽകുകയും ടെൻഡർ നടപടി പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ജനുവരി  അവസാനം   ജലവിഭവവകുപ്പ് മന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുന്നതാണെന്നും  എം. എൽ. എ അറിയിച്ചു.


*കല്യാശ്ശേരി മണ്ഡലത്തിലെ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും*


കിഫ്‌ബി പദ്ധതിതിയിൽ ഉൾപ്പെടുത്തിയ ചെറുതാഴം, കുഞ്ഞി മംഗലം, കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഫിബ്രുവരി ആദ്യത്തെ ആഴ്ച  നടത്തുന്നതിനും ജലജീവൻ മിഷനിൽ ഉൾപ്പെടുത്തിയ കുടിവെള്ള പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.  ജലജീവൻ മിഷനിൽ ഉൾപ്പെടുത്തിയ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ടെണ്ടർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ആവശ്യമായ ക്രമീകരണം നടത്താൻ സെക്രട്ടറി നിർദ്ദേശം നൽകി. 


യോഗത്തിൽ എം. എൽ. എ യെ കൂടാതെ ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി. കെ ജോസ്, ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയർ അലക്സ് വർഗ്ഗീസ്, IDRD ഡയറക്ടർ ആർ. പ്രിയേഷ്, ചീഫ് എഞ്ചിനീയർ (പ്രൊ ജെക്ടസ് )എം. ശിവദാ സൻ, മേജർ ഇറിഗേഷൻ എക്സിക്കുട്ടീവ് എഞ്ചിനീയർ ജെ ബേസിൽ, വാട്ടർ അതോറിറ്റി ടെക്‌നിക്കൽ മെമ്പർ ജി. ശ്രീകുമാർ, സൂപ്രണ്ടിങ് എഞ്ചിനീയെർ പി. ഗോപാലൻ എന്നിവർ പങ്കെടുത്തു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog