റോഡിൽ കോഴി മാലിന്യം തള്ളി സാമൂഹിക വിരുദ്ധർ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 20 January 2021

റോഡിൽ കോഴി മാലിന്യം തള്ളി സാമൂഹിക വിരുദ്ധർ
 

പേരാവൂർ: മുഴക്കുന്ന് പഞ്ചായത്തിൽ പെടുന്ന കല്ലേരിമല മുതൽ എടത്തൊട്ടി വരെയും കാക്കയങ്ങാട് പുന്നാട് കായപ്പനച്ചി റോഡിലുമാണ് വ്യാപകമായി സാമൂഹിക വിരുദ്ധർ കോഴി മാലിന്യം തള്ളിയത്. ചൊവ്വാഴ്ച രാത്രി 10 മണിക് ശേഷമാണ് സംഭവം. റോഡിന് നടുവിൽ ഷീറ്റിൽ കെട്ടി വാഹന ഗതാഗതത്തിന് തടസമുണ്ടാക്കുന്ന രീതിയിലായിരുന്നു മാലിന്യ നിക്ഷേപം. തുടർന്ന് മുഴക്കുന്ന് പോലീസ് സബ് ഇൻസ്പെക്ടർ സി സി ലതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മാലിന്യം സംസ്കരിച്ചത്.

കല്ലേരിമലയിൽ മാലിന്യം തള്ളുന്നത് സ്ഥിര സംഭവമാണെന്നും ഇതിന് സ്ഥിരമായ ഒരു പരിഹാരം കാണണമെന്നും പ്രദേശവാസികൾ പറഞ്ഞു.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog