കൃഷിയിടത്തിൽ നൂറ് വയസ്സ് വരെ കൃഷിയെ സ്നേഹിച്ച കുറുമാണംകോളനിയിലെ മുത്തശ്ശിക്ക് കൃഷി വകുപ്പിന്റെ ആദരം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



വെള്ളരിക്കുണ്ട് . കൃഷി യിടത്തിൽ നൂറ് വയസ്സ് വരെ കൃഷിയെ സ്നേഹിച്ച കുറുമാണംകോളനിയിലെ മുത്തശ്ശിക്ക് കൃഷി വകുപ്പിന്റെ ആദരം . ബളാൽ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡായ കുറുമാണം പട്ടിക ജാതി കോളനിയിലെ കുട്ട്യൻ വീട്ടിൽ കാരിച്ചിമുത്തശ്ശിയെ (110) ആണ് ബളാൽ കൃഷി ഓഫീസർ ഡോ . അനിൽ സെബാസ്റ്റിയൻ അസി . കൃഷി ഓഫീസർ എസ് . രമേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള കൃഷി വകുപ്പ് ഉദ്യോഗസ്ഥർ കുറുമാണം കോളനിയിൽ എത്തി പൊന്നാട അണിയിച്ചു ആദരിച്ചത്.ബളാൽ കൃഷി ഓഫീസിൽ നിന്നും പരപ്പ വഴി ദുർഘട വനത്തിലൂടെ നടന്ന് എത്തിയ കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് കാരിച്ചി മുത്തശ്ശി നൂറ്റി പത്തിന്റെ അവശതയിലുംഅവരെ മാറോടണച്ചു . വികാര നിർഭരമായ ചടങ്ങുകൾക്ക് ശേഷം കൃഷിവകുപ്പ് ഉദ്യോഗസ്ഥർ കാരിച്ചിമുത്തശ്ശിയുടെ കൈകൾ തൊട്ട് നമസ്കരിച്ചു . ബളാൽ ഗ്രാമ പഞ്ചായത്തിലെ കൃഷി ഭവൻ പരിധിയിലെ പട്ടിക ജാതി പട്ടിക വർഗ്ഗ കോളനികളിൽ ജൈവപച്ചക്കറി കൃഷി ഒരുക്കുക ഇതിന് അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ യാണ് ബളാൽ കൃഷി ഭവൻ കോളനികൾ സന്ദർശിക്കുന്ന പരിപാടിക്ക് തുടക്കം ഇട്ടത് . പട്ടിക വർഗ്ഗ മേഘലകളിൽ പരമ്പരാഗതമായി നിലനിൽക്കുന്ന കാർഷിക രീതികളെ കുറിച്ച് പഠിക്കുവാൻ കൂടിയാണ് പട്ടിക വർഗ്ഗ ഊരിലേക്ക് യാത്ര നടത്തിയത് . ഇതിന്റെ ആദ്യ പടിയായിട്ടാണ് ബളാൽ പഞ്ചായത്തിലെ വനാതിർത്തിയിൽ ഒ കുറുമാണം കോളനിയിൽ ചൊവ്വാഴ്ചആദ്യ സന്ദർശനം . കുറുമാണം കോളനിയിലെ കർഷകരുടെ കൃഷിയിടം സന്ദർശിച്ച ശേഷം 36 പട്ടിക വർഗ്ഗ കർഷകർക്ക് പച്ചക്കറി വിത്തുകളും കൃഷി രീതികൾ പ്രതിപാതിക്കുന്ന പുസ്തകങ്ങളും വിതരണം ചെയ്തു . നൂതന കൃഷി രീതികളെ കുറിച്ച് ഡോ . അനിൽ സെബാസ്റ്റിയൻ ക്ലാസു മെടുത്തു . കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ ബൈജു എം . വി . രഘു പി . എം . എസ് . സി . പ്രമോട്ടർ മാരായ രാജേഷ് . മനോജ് . ലതിക . രാഘവൻ അരിങ്കല്ല് . കൃഷ്ണൻ എടത്തോട് എന്നിവർ നേതൃത്വം നൽകി .


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha