ഒന്നരകിലോ കഞ്ചാവും കടത്താൻ ഉപയോഗിച്ച ബൈക്ക് സഹിതം അഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ: ബൈക്കിൽ കടത്തുകയായിരുന്ന 1.200 കിലോ കഞ്ചാവും കടത്താൻ ഉപയോഗിച്ച ബൈക്കും പിടികൂടി. അഴീക്കോട്‌ കാപ്പിലെ പീടിക വട്ടക്കണ്ടിയിൽ വെച്ചാണ് വട്ടക്കണ്ടി സ്വദേശി ഷനിലിനെതിരെ കേസും എടുത്തു. ബൈക്കും എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു. കണ്ണൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടരുടെ ചുമതലയിൽ ഉള്ള സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ കെ.സുദേവനും പാർട്ടിയും നടത്തിയ റെയ്‌ഡിലാണ് കെഎൽ-13-എം-9791 നമ്പർ ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ വി പി ഉണ്ണികൃഷ്ണൻ, ജോയിന്റ് എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ റിഷാദ് സി എച്, ഗണേഷ് ബാബു പി വി. സിവിൽ എക്‌സൈസ് ഓഫീസർ മാരായ സതീഷ് വി കെ, ശ്യാം രാജ് എം വി എന്നിവരുമുണ്ടായിരുന്നു. ലോക്ക് ഡൗൺ കാലയളവിൽ പ്രതി ചാരായ വാറ്റു നടത്തിയിരുന്നതായി നാട്ടുകാർ ആരോപിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha