ഇരിക്കൂർ ഏരിയാ മുസ്ലിം റിലീഫ് കമ്മിറ്റിയുടെ അധ്യക്ഷനായി സഹീർകീത്തടത്തിനെ തെരഞ്ഞെടുത്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഇരിക്കൂർ: യു.എ.ഇ ഇരിക്കൂർ ഏരിയ മുസ്ലിം റിലീഫ് കമ്മറ്റിയുടെ അധ്യക്ഷനായി സഹീർകീത്തടത്തിനെ  തെരഞ്ഞെടുത്തു. കമ്മറ്റിയുടെ വാർഷിക ജനറൽ ബോർഡി മീറ്റിംഗിലാണ് ഐക്യകണ്ഠേനെ അധ്യക്ഷനെ തെരഞ്ഞെടുത്തത്. 

ജീവ കാരുണ്യ മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വത്തിനുടമയാണ് സഹീർ കീത്തടത്ത്.ഇരിക്കൂർ മേഖലയിൽ ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങൾക്ക് അദ്ദേഹം ചുക്കാൻ പിടിച്ചിട്ടുണ്ട്.  നിരവധി രോഗികൾക്ക് ചികിത്സാ സഹായമായും, ദരിദ്ര കുടുംബങ്ങളിലേക്ക് ഭക്ഷണ കിറ്റുകളായും, വീട് നിർമ്മാണത്തിന്  സാമ്പത്തിക പിന്തുണയായും നിരവധി സഹായങ്ങൾ അദ്ദേഹം മുഖേനെ ഇരിക്കൂറിലെത്തിയിട്ടുണ്ട്.

കൂടാതെ ആശുപത്രികൾക്കും യത്തീംഖാനകൾക്കും വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും നിർലോഭം സഹായം ചെയ്യാൻ അദ്ദേഹം മുൻകൈയ്യെടുത്തിട്ടുണ്ട്.
കാരുണ്യ, സേവന മേഖലയിലെ അദ്ദേഹത്തിൻ്റെ സംഭാവനകൾക്കുള്ള അംഗീകാരം കൂടിയാണ്  പുതിയ അധ്യക്ഷ പദവി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha