എസ് ഡി പി ഐ പ്രതിഷേധ കൂട്ടം സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 19 January 2021

എസ് ഡി പി ഐ പ്രതിഷേധ കൂട്ടം സംഘടിപ്പിച്ചു കണ്ണൂർ: സൈനിക നീക്കങ്ങൾ ചോർന്ന് ലഭിച്ച
അർണബ് ഗോസ്വാമിയെ നിയമത്തിന് മുന്നിൽ കൊണ്ടു വരിക, രാജ്യ സുരക്ഷ ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ് ഡി പി ഐ ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധ കാമ്പയിനിന്റെ ഭാഗമായി എസ് ഡി പി ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കാൽടെക്സിൽ പ്രതിഷേധ കൂട്ടം സംഘടിപ്പിച്ചു. 

പരിപാടി ജില്ലാ പ്രസിഡണ്ട്‌ എ സി ജലാലുദ്ധീൻ ഉൽഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ സ്വാഗതം ആശംസിച്ചു. ജില്ലാ സെക്രട്ടറി ഇബ്രാഹിം. കെ, ജില്ലാ ട്രഷറർ എ ഫൈസൽ എന്നിവർ നേതൃത്വം നൽകി.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog