തൃശൂര്‍ പൂരം പഴയപോലെ പ്രൗഡിയോടെ നടത്താന്‍ ശ്രമിക്കുമെന്ന് തിരുവമ്പാടി-പാറേമക്കാവ് ദേവസ്വം ഭാരവാഹികള്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 23 January 2021

തൃശൂര്‍ പൂരം പഴയപോലെ പ്രൗഡിയോടെ നടത്താന്‍ ശ്രമിക്കുമെന്ന് തിരുവമ്പാടി-പാറേമക്കാവ് ദേവസ്വം ഭാരവാഹികള്‍തൃശൂര്‍: തൃശൂര്‍ പൂരം പഴയപോലെ പ്രൗഡിയോടെ നടത്താന്‍ ശ്രമിക്കുമെന്ന് തിരുവമ്പാടി-പാറേമക്കാവ് ദേവസ്വം ഭാരവാഹികള്‍. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായും തൃശൂരിലെ മന്ത്രിമാരുമായും ജില്ല ഭരണകൂടം, ആഭ്യന്തരവകുപ്പ് എന്നിവരുമായും വൈകാതെ ചര്‍ച്ചകള്‍ നടത്തുമെന്നും ദേവസ്വം അധികൃതര്‍ വ്യക്തമാക്കി.


മൂന്നു മാസം മാത്രമാണ് പൂരത്തിന് അവശേഷിക്കുന്നതെന്നതിനാല്‍ വളരെ പെട്ടന്നു തന്നെ ഒരുക്കങ്ങളിലേക്ക് കടക്കേണ്ടതിനാല്‍ ഈ മാസം അവസാനത്തോടെ തന്നെ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് സൂചന.

മുഖ്യമന്ത്രി തൃശൂരിലെത്തിയപ്പോള്‍ തൃശൂര്‍ പൂരം പഴയ പോലെ നടത്തുന്ന കാര്യത്തെക്കുറിച്ച് അദ്ദേഹത്തോടു സംസാരിച്ചിരുന്നുവെന്ന് ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു.

പൂരവും പൂരം എക്‌സിബിഷനുമടക്കമുള്ള കാര്യങ്ങള്‍ തടസങ്ങളില്ലാതെ നടത്തുന്നതിന് ആവശ്യമായ ചര്‍ച്ചകള്‍ നടത്തുമെന്ന് ഇരു ദേവസ്വങ്ങളും വ്യക്തമാക്കി.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog