ചെമ്പേരി വൈസ് മെൻ ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 23 January 2021

ചെമ്പേരി വൈസ് മെൻ ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി

ശ്രീകണ്ഠപുരം : ചെമ്പേരി വൈസ്മെൻ ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും, പുതിയ 51 അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടന്നു. വൈസ്മെൻ ഇന്റർനാഷണൽ നിയുക്ത  ട്രഷറർ ടി.എം. ജോസ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ബെന്നി സെബാസ്‌റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. റീജണൽ ഡയറക്ടർ സി.റ്റി. റപ്പായി പുതിയ ഭാരവാഹികളുടെയും, ഡിസ്ട്രിക്ട് ഗവർണർ വി.എസ്.തങ്കച്ചൻ പുതിയ അംഗങ്ങളുടെയും സത്യപ്രതിജ്ഞ നടത്തി. വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുൻ എൽ.ആർ.ഡി. മാത്യു വട്ടോത്തു് നിർവഹിച്ചു. ഏരുവേശ്ശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവേൽ,മാർട്ടിൻ കോട്ടയിൽ, സെബാൻ ചേന്നാട്ട്, സാബു മണിമല, സനിൽ മമ്പിള്ളി,അനിൽ പരവരാകത്ത് , ജെയ്മോൻ മറ്റത്തിൻകര, ടോമി പുഞ്ചക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog