ജയിലിലായ ഭർത്താവിന് ജാമ്യം ശരിയാക്കാമെന്ന് പറഞ്ഞ് യുവതിയെ വനത്തിൽകൊണ്ടുപോയി പീഡിപ്പിച്ചു; കൊലക്കേസ് പ്രതി അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 23 January 2021

ജയിലിലായ ഭർത്താവിന് ജാമ്യം ശരിയാക്കാമെന്ന് പറഞ്ഞ് യുവതിയെ വനത്തിൽകൊണ്ടുപോയി പീഡിപ്പിച്ചു; കൊലക്കേസ് പ്രതി അറസ്റ്റിൽജയിലിലായ ഭർത്താവിന് ജാമ്യം ശരിയാക്കിതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ വനത്തിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി വിളമന സ്വദേശിയും കൊലക്കേസ് പ്രതിയുമായ അശോകൻ (45) ആണ് അറസ്റ്റിലായത്.

2020 നവംബർ 20നാണ് സംഭവം നടന്നത്. തൊണ്ടൻനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയെയാണ് അശോകൻ പീഡിപ്പിച്ചത്. തടവുകാരനായ ഭർത്താവിന് ജാമ്യം സംഘടിപ്പിച്ചു നൽകാമെന്ന് പറഞ്ഞ് യുവതിയെ മക്കിമല വനത്തിൽ കൊണ്ടുപോയി ഇയാൾ‌ പീഡിപ്പിച്ചു. തുടർന്ന് യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. കർണാടകയിലെ കൂർഗ് ജില്ലയിലെ വിരാജ്പേട്ട മുറനാട് ബ്രോസി എന്ന സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ സാഹസികമായാണ് പൊലീസ് പിടികൂടിയത്.

2019 മേയിൽ തോൽപെട്ടിയിൽ ഭാര്യയെ വെട്ടിക്കൊന്നതിന് തിരുനെല്ലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും ഇയാൾ പ്രതിയാണ്. ഒന്നരവർഷം കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന പ്രതി അടുത്തിടെയാണു ജാമ്യത്തിൽ ഇറങ്ങിയത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog