എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധനല്‍കേണ്ട പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 1 January 2021

എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധനല്‍കേണ്ട പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു


തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് കൂടുതൽ ശ്രദ്ധ നൽകികൊണ്ടുളള പാഠഭാഗങ്ങൾ പ്രസിദ്ധീകരിച്ചു. എസ്.സി.ഇ.ആർ.ടി.യുടെ വെബ്സൈറ്റിലാണ് പാഠഭാഗങ്ങൾ പ്രസിദ്ധീകരിച്ചത്. 


കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ചോദ്യങ്ങൾ തിരഞ്ഞെടുക്കാനും ഉത്തരമെഴുതാനും അവസരമൊരുക്കുന്ന വിധം എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകൾക്ക് ഇത്തവണ തിരഞ്ഞെടുക്കാൻ അധികചോദ്യങ്ങൾ അനുവദിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.

ചോദ്യങ്ങളുടെ എണ്ണംകൂടും. ഇവ വായിച്ചുമനസ്സിലാക്കാൻ കൂടുതൽസമയം വേണ്ടിവരുന്നതിനാൽ സമാശ്വാസ സമയം (കൂൾ ഓഫ് ടൈം) കൂട്ടുമെന്നും വിദ്യാഭ്യാസമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇവയിൽ കൂടുതൽ ചോദ്യങ്ങളും കൂുതൽ ശ്രദ്ധ നൽകേണ്ടുന്ന പാഠഭാഗത്തിൽ നിന്നായിരിക്കും. പാഠഭാഗങ്ങൾ www.education.kerala.gov.inwww.scertkerala.gov.in എന്നീ വെബ്സൈറ്റ് കളിൽ ലഭ്യമാണ്.
No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog