ജിയോ വരിക്കാർക്ക് ഇനി മറ്റ് നെറ്റ് വർക്കുകളിലേയ്ക്കും സൗജന്യമായി വിളിക്കാം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 1 January 2021

ജിയോ വരിക്കാർക്ക് ഇനി മറ്റ് നെറ്റ് വർക്കുകളിലേയ്ക്കും സൗജന്യമായി വിളിക്കാം 
മറ്റ്നെറ്റ് വർക്കുകളിലേയ്ക്ക് വിളിക്കുന്നതിനുള്ള ചാർജ് ജനുവരി ഒന്നു മുതൽ റിലയൻസ് ജിയോ ഈടാക്കില്ല. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ നിർദേശമനുസരിച്ചാണ് നിരക്ക് ജിയോ പിൻവലിക്കുന്നത്.

ഇന്റർ കണക്ട് യൂസേജ് ചാർജ്(ഐയുസി)എന്നറിയപ്പെടുന്ന ഈ നിരക്ക് കഴിഞ്ഞ സെപ്റ്റംബർ മുതലാണ് ജിയോ ഈടാക്കിതുടങ്ങിയത്. 2021 ജനുവരിമുതൽ ഇത് നിർത്തലാക്കുമെന്ന് നേരത്തെതന്നെ ട്രായ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ രാജ്യത്തിനകത്ത് ഏത് നെറ്റ് വർക്കുകളിലേയ്ക്കും ഇനി സൗജന്യമായി വിളിക്കാം.

നിലിവിൽ 40.6 കോടി വരിക്കാരാണ് റിലയൻസ് ജിയോക്കുള്ളത്. ഒക്ടോബറിൽമാത്രം 22 ലക്ഷം വരിക്കാരെ ചേർക്കാൻ ജിയോക്കായി. 2021 പകുതിയോടെ 5 ജി നെറ്റ് വർക്ക് അവതരിപ്പിക്കാനിരിക്കുയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog