മൂന്ന് ഏക്കറയോളം പുല്‍മേടുകള്‍ കത്തി നശിച്ചു; മാടായിപ്പാറയിൽ തീപിടിത്തം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 28 December 2020

മൂന്ന് ഏക്കറയോളം പുല്‍മേടുകള്‍ കത്തി നശിച്ചു; മാടായിപ്പാറയിൽ തീപിടിത്തം

മാടായിപ്പാറയില്‍ സാമുഹ്യ ദ്രോഹികള്‍ വീണ്ടും തീയിട്ടു പഴയങ്ങാടി: മാടായിപ്പാറയില്‍ സാമുഹ്യ ദ്രോഹികള്‍ തീയിട്ടതിനെ തുടര്‍ന്ന് മൂന്ന് ഏക്കറയോളം പുല്‍മേടുകള്‍ കത്തി നശിച്ചു. മാടായിപ്പാറയിലെ കിഴക്കെ ചെരിവിലെ ഖബര്‍സ്ഥാന്‍ മേഖലയിലാണ് ഞായറാഴ്ച വൈകുന്നേരം മൂന്നു മണിയോടെ തീ പടര്‍ന്നു പിടിച്ചത്. ഡൈമേറിയ പുല്‍മേടുകളാണ് വ്യാപകമായി കത്തി നശിച്ചത്. തേക്ക് മരങ്ങളും കരിഞ്ഞിട്ടുണ്ട്. മാടായിപ്പാറയുടെ താഴ്ഭാഗമായ ഈ മേഖലയില്‍ നിരവധി വീടുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിലേക്ക് പുകപടലങ്ങള്‍ പടര്‍ന്നത് മേഖലയില്‍ ഭീതി പടര്‍ത്തി. തീ ഈ ഭാഗങ്ങളിലേക്ക് പടര്‍ന്നു പിടിക്കുന്നതിന് മുമ്ബേ അഗ്​നി രക്ഷ സേന സ്ഥലത്തെത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.
പയ്യന്നൂരില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സാണ് തീയണച്ചത്. രണ്ടാഴ്ചക്കിടയില്‍ മൂന്നാമത്തെ തവണയാണ് മാടായിപ്പാറയില്‍ തീപിടിത്തമുണ്ടാകുന്നത്​. വര്‍ഷത്തില്‍ ഇരുപത് മുതല്‍ മുപ്പത് വരെ തവണകള്‍ സാമുഹ്യ ദ്രോഹികള്‍ തീയിടുന്നത് കാരണം ഏക്കറുകണക്കിന് പുല്‍മേടുകള്‍ കത്തി നശിച്ചിട്ടും അപൂര്‍വയിനം സസ്യങ്ങളും ജൈവ വൈവിധ്യങ്ങളും അഗ്നിക്കിരയായിട്ടും സാമുഹ്യ ദ്രോഹികളെ കണ്ടെത്താനോ നടപടികള്‍ സ്വീകരിക്കാനോ കഴിയാത്തതാണ് തീവെപ്പ് തുടര്‍ക്കഥയാവുന്നതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പടം മാടായിപ്പാറയിലെ കിഴക്കെ ചെരുവിലുണ്ടായ അഗ്​നിബാധ.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog