കണ്ണൂർ നഗരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം; കണ്ണൂർ നഗരത്തിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക...

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





നാഷണൽ ഹൈവേ 66 ചേബർ ഓഫ് കോമെഴ്സ് മുതൽ താഴെ ചൊവ്വ റെയിൽവേ ഗെറ്റ് വരെയുള്ള ഭാഗങ്ങളിൽ കോൾഡ് മില്ലിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് റോഡ് പരിഷ്ക്കരിക്കുന്ന പ്രവർത്തി 28/12/2020 രാവിലെ 6?മണി മുതൽ 12/01/2021 തുടരുന്നതായിരിക്കും. ഈ സമയത്തെ വാഹനഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കും ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ താഴെ പറയുന്ന രീതിയിൽ വാഹനങ്ങൾ വഴി മാറി പോകേണ്ടതാണ്.

കണ്ണൂരിൽ നിന്നും തലശ്ശേരി കോഴിക്കോട് മട്ടന്നൂർ കൂത്തുപറമ്പിലേക്ക് പോകേണ്ട ബസുകൾ നിലവിലെ നാഷണൽ ഹൈവേ വഴി പോകാവുന്നതാണ്‌.

തലശ്ശേരി ഭാഗത്തു നിന്നും കണ്ണൂർ, പയ്യന്നൂർ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ തോട്ടടജെ ടി എസ് സിറ്റി, പ്രഭാത് ജംഗ്ഷൻ വഴി ടൗണിൽ പ്രവേശിക്കുകയും തുടർന്ന് പയ്യന്നൂർ ഭാഗത്തേക്ക്‌ പോകേണ്ട വാഹനങ്ങൾ പ്രഭാത് ജംഗ്ഷനിൽ നിന്നും തിരിഞ്ഞു ചാലാട് ഗെറ്റ്‌, വളപട്ടണം, വഴി നാഷണൽ ഹൈവെയിലേക്ക് പ്രവേശിക്കേണ്ടതാണ്.

തളിപ്പറമ്പ ഭാഗത്തു നിന്നും തലശ്ശേരി ഭാഗത്തേക്ക്‌ പോകേണ്ട ചരക്ക് വാഹനങ്ങൾ വളപ്പട്ടണം പഴയടോൾ പ്ലാസ കാട്ടമ്പള്ളി പാലം വഴി മയ്യിൽ ചാലോട് വഴി പോകേണ്ടതാണ്.

മട്ടന്നൂരിൽ ഭാഗത്തു നിന്നും കണ്ണൂരിലേക്ക് വരേണ്ട വാഹനങ്ങൾ മുണ്ടയാട് സ്റ്റേഡിയം കെ എസ് ഇ ബി റോഡ് വഴി കക്കാട് തെക്കീ ബസാറു വഴി പോകേണ്ടതാണ്.

കൂത്തുപറമ്പ് വഴി കണ്ണൂരിലേക്ക് വരേണ്ട വരേണ്ട വാഹനങ്ങൾ തോട്ടട ജെ ടി എസ് സിറ്റി പ്രഭാത് വഴി നഗരത്തിന്റെ ഉള്ളിൽ പ്രവേശിക്കാവുന്നതാണ്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha