വാസ്തുശാസ്ത്ര വിദഗ്ധനും കവിയും ഗാന രചയിതാവുമായിരുന്ന ചമ്പാട്ടെ കൂവ്വാട്ട് വാസുദേവൻ നിര്യാതനായി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 29 December 2020

വാസ്തുശാസ്ത്ര വിദഗ്ധനും കവിയും ഗാന രചയിതാവുമായിരുന്ന ചമ്പാട്ടെ കൂവ്വാട്ട് വാസുദേവൻ നിര്യാതനായി

.

  കെ.വി.ദേവൻ ചമ്പാട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വാസ്തു ശാസ്ത്ര വിദഗ്ധനായിരുന്നു.

പാനൂർ ഹൈസ്കൂളിൽ കൈത്തൊഴിൽ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. മട്ടന്നൂർ ജൂനിയർ ടെക്നിക്കൽ സ്കൂൾ, കണ്ണൂർ എൻ.സി.സി.ഓഫീസ്, കുമ്പള ഹരിജൻ വെൽഫെയർ ട്രെയിനിംഗ് സ്കൂൾ എന്നിവിടങ്ങളിലും ജോലി ചെയ്തു. വിശ്വകർമ സർവീസ് സൊസൈറ്റി പാനൂർ മേഖല പ്രസിഡൻ്റ്, തലശ്ശേരി താലൂക്ക് പ്രസിഡൻ്റ്, അഖില കേരള കലാകാര ക്ഷേമസമിതി പാനൂർ യൂണിറ്റ് വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.നിരവധി നാടകങ്ങൾക്ക് ഗാനങ്ങളെഴുതി.തളിരിലകൾ, പൂക്കണി, ഓണപ്പാട്ടുകൾ, പൂച്ചയും ചുണ്ടെലിയും, വെളുത്ത കൊക്കും കറുത്ത കാക്കയും, പാട്ടിൻ്റെ പാലാഴി എന്നീ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹൃദയവീണ, ജഗദ് ഗുരു വന്ദനം എന്നീ ഗാന സി.ഡി.യും പുറത്തിറക്കിയിട്ടുണ്ട്. മാധവിയാണ് ഭാര്യ.. ഉഷാകുമാരി, സുഗത, ഷാജില, ഷീന, സനൽ കുമാർ, സുമേഷ് ദേവ് എന്നിവർ മക്കളാണ്. മരുമക്കൾ:ലോഹിതാക്ഷൻ (നിട്ടൂർ ),നാരായണൻ ചെറുവാഞ്ചേരി ),രാജൻ(ചാല), സുരേഷ് (കിഴക്കേ കതിരൂർ ) , ഭവിത (കല്ലിക്കണ്ടി),രശ്മി (മാങ്ങാട്) സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog