ആ സ്വപ്​നം സാക്ഷാത്​കരിക്കുന്നു; സജ്ന ഇനി സ്വന്തം ഹോട്ടലിൽ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 29 December 2020

ആ സ്വപ്​നം സാക്ഷാത്​കരിക്കുന്നു; സജ്ന ഇനി സ്വന്തം ഹോട്ടലിൽ

 
കൊ​ച്ചി: ഏ​റെ ​നാ​ള​ത്തെ സ്വ​പ്നം ‍സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തിെൻറ സ​ന്തോ​ഷ​ത്തി​ലാ​ണ് ട്രാ​ൻ​സ്ജെ​ൻ​ഡ​ർ സം​രം​ഭ​ക സ​ജ്ന ഷാ​ജി. ലോ​ക്ഡൗ​ൺ കാ​ല​ത്ത് തെ​രു​വി​ൽ ബി​രി​യാ​ണി വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ സ​ജ്ന​യു​ടെ സ്വ​ന്തം ഹോ​ട്ട​ലെ​ന്ന ആ​ഗ്ര​ഹ​മാ​ണ് സ​ഫ​ല​മാ​യ​ത്.

എ​റ​ണാ​കു​ളം ആ​ലു​വ-​പ​റ​വൂ​ർ റോ​ഡി​ൽ മാ​ളി​കം​പീ​ടി​ക​യി​ലു​ള്ള സ​ജ്നാ​സ് കി​ച്ച​ൻ എ​ന്ന ഹോ​ട്ട​ൽ ജ​നു​വ​രി ര​ണ്ടി​ന് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും. ഹോ​ട്ട​ലി​നാ​യി പ​ണം ന​ൽ​കി​യ ന​ട​ൻ ജ​യ​സൂ​ര്യ​യും സ​ജ്ന​യുടെ ​ മാ​താ​വ് ജ​മീ​ല​യും ചേ​ർ​ന്നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക.

ഒ​ക്ടോ​ബ​റി​ൽ തൃ​പ്പൂ​ണി​ത്തു​റ​യി​ലെ റോ​ഡ​രി​കി​ൽ ബി​രി​യാ​ണി വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ ചി​ല​ർ സ​ജ്ന​യെ​യും സം​ഘ​ത്തെ​യും ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും മർദ്ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ദു​ര​നു​ഭ​വം ഫേ​സ്ബു​ക്ക്​ ലൈ​വി​ലൂ​ടെ സ​ജ്ന ലോ​ക​ത്തോ​ട് പ​ങ്കു​വെ​ച്ചു. തു​ട​ർ​ന്ന് നി​ര​വ​ധി​പേ​ർ പി​ന്തു​ണ​യ​റി​യി​ക്കു​ക​യും ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ, ന​ട​ൻ ജ​യ​സൂ​ര്യ തു​ട​ങ്ങി​യ​വ​ർ സ​ഹാ​യ​ വാ​ഗ്ദാ​നം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നാ​ലെ നി​ര​വ​ധി വി​വാ​ദ​ങ്ങ​ളു​യ​രു​ക​യും മ​നം​മ​ടു​ത്ത് സ​ജ്ന ആ​ത്മ​ഹ​ത്യ​ ശ്ര​മം ന​ട​ത്തു​ക​യും ചെ​യ്തു. അ​ന്ന് ജ​യ​സൂ​ര്യ ന​ൽ​കി​യ വാ​ഗ്ദാ​ന​മാ​ണ് ഇ​ന്ന് പാ​ലി​ക്ക​പ്പെ​ട്ട​ത്. അ​ദ്ദേ​ഹം ന​ൽ​കി​യ തു​ക​യാ​ണ് ഹോ​ട്ട​ലിെൻറ വാ​ട​ക അ​ഡ്വാ​ൻ​സാ​യി ന​ൽ​കി​യ​ത്.

ട്രാ​ൻ​സ്ജെ​ൻ​ഡ​ർ സ​മൂ​ഹ​ത്തി​ൽ സ​ജ്ന​യു​ടെ അ​മ്മ​യാ​യ ര​ഞ്ജു​മോ​ൾ ഉ​ൾ​പ്പെ​ടെ നാ​ല് ജീ​വ​ന​ക്കാ​ർ ഹോ​ട്ട​ലി​ലു​മു​ണ്ട്. മൂ​ന്നോ നാ​ലോ ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​നും ജോ​ലി ന​ൽ​കും. ജ​യ​സൂ​ര്യ​യോ​ടും ഒ​പ്പം നി​ന്ന എ​ല്ലാ​വ​രോ​ടും തീ​ർ​ത്താ​ൽ തീ​രാ​ത്ത ക​ട​പ്പാ​ടു​ണ്ടെ​ന്ന് സ​ജ്ന പ​റ​ഞ്ഞു. ഒ​പ്പം, മ​ന്ത്രി കെ.​കെ. ശൈ​ല​ജ ഇ​ട​പെ​ട്ട് വ​നി​ത വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ മു​ഖേ​ന ത​രാ​മെ​ന്ന്​ ഉ​റ​പ്പു​പ​റ​ഞ്ഞ വാ​യ്പ നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​ലെ പ്ര​തി​ഷേ​ധ​വും അ​വ​ർ പ​ങ്കു​വെ​ച്ചു. വി​വാ​ദ​ങ്ങ​ളി​ൽപ്പെ​ട്ട​വ​ർ​ക്ക് വാ​യ്പ ന​ൽ​കാ​നാ​വി​ല്ലെ​ന്ന ന​യ​മാ​ണ് ഇ​തി​ന് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog