കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




കേന്ദ്ര കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്. രാവിലെ ഒന്‍പതിന് ചേരുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിക്കും. പ്രതിപക്ഷ നേതാവിനും കക്ഷി നേതാക്കള്‍ക്കും മാത്രമാണ് സംസാരിക്കാന്‍ അവസരമുണ്ടാവുക. കൊവിഡ് നിരീക്ഷണത്തിലായതിനാല്‍ പ്രതിപക്ഷ നേതാവ് സഭയിലെത്തില്ല .കേരളാ കോണ്‍ഗ്രസ് എം ജോസ് വിഭാഗം ഇടതുമുന്നണിയിലെത്തിയ ശേഷമുള്ള ആദ്യ സഭാ സമ്മേളനമാണ് ഇന്നത്തേത്. പ്രമേയത്തെ എതിര്‍ക്കുമെന്ന് ബിജെപിയുടെ ഏക അംഗം ഒ. രാജഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha