സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക്‌ കർശനനിയന്ത്രണം; ആഘോഷങ്ങൾ രാത്രി 10ന് മുൻപ് അവസാനിപ്പിക്കണം... - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 31 December 2020

സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക്‌ കർശനനിയന്ത്രണം; ആഘോഷങ്ങൾ രാത്രി 10ന് മുൻപ് അവസാനിപ്പിക്കണം...

കോവിഡ് വ്യാപനത്തിന്റെ  പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക്‌ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.  പൊതുസ്ഥലത്ത് കൂട്ടം കൂടാൻ പാടില്ല.  ആഘോഷങ്ങൾ നാളെ രാത്രി 10 മണിക്ക് അവസാനിപ്പിക്കണം. കോവിഡ് പ്രോട്ടോകോൾ പാലിച്ച് മാത്രമേ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ പാടുള്ളൂ.

മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ നിർബന്ധമായും പാലിക്കണം. നിയന്ത്രണം തെറ്റിക്കുന്നവർക്കെതിരേ കർശന നിയമ നടപടി സ്വീകരിക്കാനും നിർദേശമുണ്ട്.

കോഴിക്കോട് കടപ്പുറത്ത് വൈകീട്ട് 6 മണി  വരെ മാത്രമേ പ്രവേശനമുണ്ടാവുകയുള്ളു. ഏഴ് മണിക്ക് മുമ്പായി സന്ദര്‍ശകര്‍ പിരിഞ്ഞു പോകണം.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog