തൃശൂരില്‍ സിപിഐഎം നേതാവിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 6 October 2020

തൃശൂരില്‍ സിപിഐഎം നേതാവിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി അറസ്റ്റിൽ


 സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കുന്നംകുളം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നന്ദനെയാണ് തൃശൂരില്‍ നിന്ന് പൊലീസ് പിടികൂടിയത്. തൃശൂരിലെ ഒരു ഒളിസങ്കേതത്തിലായിരുന്നു പ്രതിയുണ്ടായിരുന്നത്. തൃശൂര്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം നടന്നിരുന്നത്.

നന്ദന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും പൊലീസ് ഇന്ന് ചോദ്യം ചെയ്തിരുന്നു. ഇതിനിടെ തൃശൂരിലെ ഒളിസങ്കേതത്തില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നന്ദനെ പൊലീസ് പിടികൂടിയത്. ബസില്‍ കയറി രക്ഷപെടാനായിരുന്നു ശ്രമം. സിപിഐഎം നേതാവ് സനൂപിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായാണെന്ന് പൊലീസ് എഫ്‌ഐആറില്‍ പറഞ്ഞിരുന്നു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog