ഹാജി റോഡ് - അയ്യപ്പൻകാവ് റോഡ് തകർന്ന് തരിപ്പണമായി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 6 October 2020

ഹാജി റോഡ് - അയ്യപ്പൻകാവ് റോഡ് തകർന്ന് തരിപ്പണമായി

ഇരിട്ടി :ഹാജി റോഡ് - അയ്യപ്പൻകാവ് റോഡ് തകർന്ന് തരിപ്പണമായി. ഇരിട്ടിയിൽ നിന്ന് മലയോര ഹൈവെ വഴി വയനാട്ടിലേക്കും ആറളത്തേക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഹാജി റോഡ് - അയ്യപ്പൻകാവ് റോഡ് തകർന്ന് തരിപ്പണമായി. കേവലം 2 കിലോമീറ്റർ മാത്രം ദൂരമുള്ള ഈ റോഡിൽ പല ഇടത്തും വലിയ കുഴികളാണുള്ളത്.മഴ പെയ്താൽ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് പതിവാണ്. രണ്ട് വർഷം മുൻപ് റോഡ് കയറ്റം കുറച്ച് വീതി കൂട്ടി നവീകരിച്ചിരുന്നു.കാലവർഷത്തിൽ ഇതെല്ലാം തകർന്ന് വലിയ കുഴികളായി. ഈ റോഡ് എത്രയും പെട്ടെന്ന് മെക്കാഡം ചെയ്ത് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog