പെരിങ്ങോം വയക്കര പഞ്ചായത്തിൽ ഇന്ന് 27 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പെരിങ്ങോം: പെരിങ്ങോം വയക്കര പഞ്ചായത്തിൽ ഇന്നു നടത്തിയ ആന്റിജൻ പരിശോധനയിൽ 163 പേരെ പരിശോധിച്ചതില്‍ 27 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഞെക്ലിയിൽ കഴിഞ്ഞ ദിവസം പോസിറ്റീവ് ആയ വ്യക്തിയുടെ സമ്പർക്കത്തിൽ 18 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

വാർഡ് ഏഴിൽ പെടേനയിൽ മൂന്ന് പേർക്കും മൂന്നാം വാർഡിൽ കരിപ്പോട്‌ ഒരാൾക്കും ഒമ്പതാം വാർഡിൽ കൂവപ്പൊയിൽ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
 
പൊന്നമ്പാറ കേന്ദ്രീകരിച്ചു വീടുകളിൽ മാർക്കറ്റിങ് നടത്തുന്നന്നവരിൽ നാലു  പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇത് ആശങ്ക ഉളവാക്കുന്നു, ഇവർ സന്ദര്‍ശിച്ച വീട്ടുകാർ നിരീക്ഷണത്തിൽ പോകേണ്ടതും ആരോഗ്യ വകുപ്പിനെ അറിയിക്കണ്ടതുമാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha