തില്ലങ്കേരി ഗ്രാമപഞ്ചായത്ത്ശുചിത്വ പദവി പ്രഖ്യാപനംനടത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 6 October 2020

തില്ലങ്കേരി ഗ്രാമപഞ്ചായത്ത്ശുചിത്വ പദവി പ്രഖ്യാപനംനടത്തി

തില്ലങ്കേരി ഗ്രാമപഞ്ചായത്ത്
ശുചിത്വ പദവി പ്രഖ്യാപനം
നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.സുഭാഷിൻ്റെ അദ്ധ്യക്ഷതയിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.ടി.റോസമ്മ ഉദ്ഘാടനം ചെയ്തു.
ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ.സോമശേഖരൻ മുഖ്യപ്രഭാഷണം നടത്തി.
സി. ഷൈമ, വി.കെ.കാർത്ത്യായനി, പി.കെ.ശ്രീധരൻ, എം.പ്രശാന്തൻ, പി.കെ.രാജൻ, ടി.മുനീർ, സി.വി.രാധാകൃഷ്ൺ, ജയിംസ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി അശോകൻ മലപ്പിലായി സ്വാഗതം പറഞ്ഞു.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പന്ത്രണ്ടിന പരിപാടിയിലുൾപ്പെട്ടതാണ് കേരളത്തിലെ 500 ഓളം വരുന്ന തദ്ദേശ സ്ഥാപനങ്ങളെ ശുചിത്വ പദവിയിലേക്കുയർത്തുക എന്നത്.ഗാർഹിക മാലിന്യ സംസ്ക്കരണം, ഹരിത കരമ്മ സേന പ്രവർത്തനം, അജൈവ മാലിന്യശേഖരണ കേന്ദ്രം സ്ഥാപിക്കൽ, ബ്ലോക്ക് തല  RRF കേന്ദ്രം മുഖാന്തിരം തരം തിരിച്ച അജൈവ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറൽ, തൊഴിലുറപ്പ് പദ്ധതിയിൽ വാർഡുകളിൽ മിനി MCF സ്ഥാപിക്കൽ, വിവിധ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കൽ, പൊതു ശൗചാലയം,  എന്നീ സംവിധാനങ്ങളൊരുക്കിക്കൊണ്ടാണ് പഞ്ചായത്ത് ശുചിത്വ പദവി കൈവരിച്ചത്

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog