രാഹുല്‍ ഗാന്ധി അറസ്റ്റില്‍ : വന്‍ പ്രതിഷേധം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 1 October 2020

രാഹുല്‍ ഗാന്ധി അറസ്റ്റില്‍ : വന്‍ പ്രതിഷേധംലഖ്നൗ: ദേശീയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അറസ്റ്റില്‍. സ്ഥലത്ത് വന്‍ പ്രതിഷേധം. ഉത്തര്‍ പ്രദേശ് പോലീസാണ് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തത്. ഹത്രാസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനെത്തിയ വേളയിലാണ് സംഭവം. നിരോധനാജ്ഞ പ്രഖ്യാപിച്ച പോലീസ് നടപടി ലംഘിച്ചാണ് രാഹുലും പ്രിയങ്കയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഹത്രാസിലേക്ക് പുറപ്പെട്ടത്.

വഴിയില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് രാഹുലും സംഘവും കാല്‍നടയായി യാത്ര തുടങ്ങി. ഇതിനിടെ വീണ്ടും പോലീസ് തടയുകയും പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശുകയും ചെയ്തു. രാഹുല്‍ ഗാന്ധിക്കും പോലീസ് അടിയേറ്റു എന്നാണ് വാര്‍ത്തകള്‍. ഉന്തും തള്ളിനുമിടയില്‍ അദ്ദേഹം നിലത്ത വീണു. പിന്നീട് പ്രവര്‍ത്തകരും പോലീസും എഴുന്നേല്‍പ്പിക്കുകയായിരുന്നു. ശേഷമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് ചെയ്തുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog