ഇരിക്കൂർ പഞ്ചായത്തിന്റെ മാർക്കറ്റിംഗ് സെന്റർ നാടിന് സമർപ്പിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 1 October 2020

ഇരിക്കൂർ പഞ്ചായത്തിന്റെ മാർക്കറ്റിംഗ് സെന്റർ നാടിന് സമർപ്പിച്ചു

അതിവേഗം വികസന പുരോഗതിയിലേക്ക് കുതിച്ചുയരുന്ന ഇരിക്കൂർ ഗ്രാമ പഞ്ചായത്തിലെ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് പലപ്പോഴും തടസ്സമാവുന്നത് തനത് വരുമാനമാണ് വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പെരുവളത്ത് പറമ്പിൽ സംസ്ഥാന പാതയോരത്ത് 15 ലക്ഷം രൂപ ചെലവഴിച്ചാണ് മാർക്കറ്റിംഗ് സെൻന്റർ  പണി പൂർത്തീകരിച്ചത് ഇതിനു തൊട്ടടുത്തായി പുതിയ ഷോപ്പിങ് കോംപ്ലക്സ് പണി അന്തിമഘട്ടത്തിലാണ് ഈ ഭരണ  സമിതിയുടെ കാലത്ത് നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്സുകൾ  പൂർണ്ണമായ രീതിയിൽ പ്രവർത്തനക്ഷമമാകുന്നതോടെ പഞ്ചായത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് വലിയ കരുത്താവും മാർക്കറ്റിംഗ് സെന്ററിന്റെ  ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ടി അനസ് നിർവഹിച്ചു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog