171 കിലോ കഞ്ചാവ് പിടികൂടിയ കേസ്: ലോറിയും ഡ്രൈവറും കസ്റ്റഡിയിൽ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 4 October 2020

171 കിലോ കഞ്ചാവ് പിടികൂടിയ കേസ്: ലോറിയും ഡ്രൈവറും കസ്റ്റഡിയിൽ

04Oct2020കൂത്തുപറമ്പ് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്ത ലോറി

കൂത്തുപറമ്പ്:മലപ്പുറം വണ്ടൂരിൽനിന്ന്‌ 171 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ കഞ്ചാവ് സംസ്ഥാന അതിർത്തി കടത്താൻ സഹായിച്ചതെന്ന് കരുതുന്ന സിമന്റ് ലോറിയും ഡ്രൈവറെയും കൂത്തുപറമ്പ് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെയാണ് നെടുംപൊയിലിൽനിന്ന്‌ ലോറിയും ഡ്രൈവർ പട്ടാമ്പി സ്വദേശിയെയും കഡിയിലെടുത്തത്. ആന്ധ്രയിൽനിന്ന്‌ സിമന്റുമായി ബാവലി-വയനാട് വഴിയാണ് ലോറി നെടുപൊയിലിലെത്തിയത്. കസ്റ്റഡിയിലെടുത്ത ലോറിയും ഡ്രൈവറെയും വൈകിട്ട് മലപ്പുറത്ത് നിന്നെത്തിയ എക്സൈസ് സംഘത്തിന്‌ കൈമാറി. പ്രിവന്റീവ് ഓഫീസർ വി.സുധീറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എൻ.ജിനീഷ്, കെ.നിഖിൽ, എൻ.ഷംജിത്ത് എന്നിവരാണുണ്ടായിരുന്നത്.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog