നുച്യാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഫയാസിൻ്റെ മൃതദേഹം കണ്ടെടുത്തു. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 4 October 2020

നുച്യാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഫയാസിൻ്റെ മൃതദേഹം കണ്ടെടുത്തു.
ഇരിട്ടി: ഉളിക്കൽ നുച്യാട് കോടാറമ്പ് പുഴയിൽ കഴിഞ്ഞ ദിവസം ഒഴുക്കിൽപെട്ട് കാണാതായ ഫയാസിൻ്റെ മൃതദേഹം ഇന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തി. ഒഴുക്കിൽ പെട്ട 3 പേരിൽ ഫയാസിനെ മാത്രമാണ് കണ്ടെത്താന്നുണ്ടായിരുന്നത്. ഫയാസിൻ്റെ ഉമ്മ താഹിറ (32), താഹിറയുടെ സഹോദര പുത്രൻ ബാസിത്ത് (13) എന്നിവരെ അപകടം നടന്നപ്പോൾ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. 2 ദിവസം അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഫയാസിനെ കണ്ടെത്തിയത് മണിക്കടവ്കാരായ പത്തോളം പേരും തിരച്ചിൽ സംഘത്തിലുണ്ടായിരുന്നു.

നുച്യാട് പുഴയിൽ കാണാതായ കുട്ടിയുടെ മയ്യത്ത് കണ്ടെത്തി. മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിൽ ഇന്ന് ഒരുമ റെസ്ക്യൂ ടീം വള്ളിത്തോടിന്റെ കർമ്മ ഭടന്മരാണ് മയ്യിത്ത് കണ്ടെടുത്തത്. 

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog