കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നു വീണ് രണ്ട് പേര്‍ മരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 4 October 2020

കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നു വീണ് രണ്ട് പേര്‍ മരിച്ചു

Navy glider crashes in Kochi; The condition of the two is criticalകൊച്ചിയില്‍ നാവികസേനയുടെ തകര്‍ന്നുവീണ ഗ്ലൈഡറിന്റെ അവശിഷ്ടങ്ങള്‍   

കൊച്ചി: കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡർ തകർന്നു വീണ് രണ്ട് പേർ മരിച്ചു. സുനിൽകുമാർ, രാജീവ്ഝാ എന്നിവരാണ് മരിച്ചത്. രാവിലെ 7 മണിയോടെ ബി ഒ ടി പാലത്തിന് സമീപത്താണ് അപകടം സംഭവിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഐ എൻ എസ് സഞ്ജീവനിയിലേക്ക് എത്തിച്ചെങ്കിലും അതിനോടകം തന്നെ മരണം സംഭവിച്ചിരുന്നു.
Mathrubhumi Malayalam News
തകർന്നുവീണ ഗ്ലൈഡർ ന്റെ ഉള്ളിൽ
അകപ്പെട്ടു കിടക്കുന്ന പൈലറ്റ്

പരിശീലന പറക്കലിന് ഉപയോഗിക്കുന്ന ചെറുവിമാനമാണ് ഗ്ലൈഡർ. ഇതിൽ രണ്ട് പേർക്കാണ് സഞ്ചരിക്കാൻ സാധിക്കുക. ഇന്ന് രാവിലെ നാവിക സേനയുടെ ക്വാർട്ടേഴ്സിൽ നിന്ന് പരിശീലനത്തിനായി പോകുമ്പോഴാണ് സമീപത്ത് വെച്ച് തന്നെ അപകടം ഉണ്ടായത്.

നാവികസേനയുടെ ആസ്ഥാനത്തിന് സമീപത്തുള്ള ബി ഒ ടി പാലത്തിന് സമീപത്താണ് അപകടം ഉണ്ടായത്. പാലത്തിന് സമീപത്തുള്ള റോഡിന്റെ ഒഴിഞ്ഞ ഭാഗത്തേക്കാണ് തകർന്നുവീണത്.

അതേസമയം രക്ഷാപ്രവർത്തനത്തിന് താമസം ഉണ്ടായതായി ദൃക്സാക്ഷികൾ പറയുന്നു. അപകടം സംഭവിച്ച ഗ്ലൈഡർ സ്ഥലത്ത് നിന്നും മാറ്റിയിട്ടുണ്ട്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog