KL 86 .. പയ്യന്നൂരിനിത് സ്വപ്നസാക്ഷാത്കാരം; സബ് ആര്‍ടി ഓഫീസ് നാടിന് സമര്‍പ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പയ്യന്നൂര്‍ : KL 86 പയ്യന്നൂരിന് സ്വന്തം.പയ്യന്നൂര്‍ താലൂക്കില്‍ അനുവദിച്ച സബ് ആര്‍ ടി ഓഫീസ് നാടിന് സമര്‍പ്പിച്ചു. ബഹു. ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മന്ത്രി ശ്രീ. എ.കെ ശശീന്ദ്രന്‍റെ അദ്ധ്യക്ഷതയില്‍ ബഹു.കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു. കാര്യപരിപാടി പയ്യന്നൂര്‍ എംഎല്‍എ സി.കൃഷ്ണന്‍റെ അദ്ധ്യക്ഷതയില്‍ നടന്നു.പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ.ശശി വട്ടക്കൊവ്വല്‍ മുഖ്യാതിഥിയായി. കരിവെള്ളൂര്‍ - പെരളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എം.രാഘവന്‍, കാങ്കോല്‍ - ആലപ്പടമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി.ഉഷ, കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഇ.പി ബാലകൃഷ്ണന്‍, എരമം - കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.സത്യഭാമ,പയ്യന്നൂര്‍ തഹസില്‍ദാര്‍ ബാലഗോപാലന്‍.കെ  വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്  എം.ടി.പി നൂറുദ്ദീന്‍, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്  വി.വി പ്രീത, വാര്‍ഡ് കൗണ്‍സിലര്‍ ഇ.ഭാസ്കരന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു .കണ്ണൂര്‍ ആര്‍ടിഒ ഇ.എസ് ഉണ്ണികൃഷ്ണന്‍ സ്വാഗതവും, പയ്യന്നൂര്‍ ജോ. ആര്‍ടിഒ ടി.പി പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.
വെള്ളൂര്‍ പോസ്റ്റോഫിന് സമീപത്തെ എച്ച്.ആര്‍. പ്ലാസ കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്.
പയ്യന്നൂര്‍ താലൂക്ക് രൂപീകരിച്ചത് മുതല്‍ ഉയര്‍ന്ന  ആവശ്യമായിരുന്നു സബ് ആര്‍ടി  ഓഫീസ് എന്നത്.  ആര്‍ടി ഓഫീസ് തുറന്നതോടെ ഡ്രൈവിംഗ് ലൈസന്‍സ്, ടാക്സ്, പെര്‍മിറ്റ്, ട്രാന്‍ഫര്‍,പിഴയടക്കല്‍,വാഹനങ്ങളുടെ രജിസ്ട്രേഷന്‍,ഫിറ്റ്നസ് പരിശോധന തുടങ്ങിയ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലഭ്യമാകും. ഡ്രൈവിംഗ് ടെസ്റ്റിനും മറ്റുമായി രണ്ട് കിലോമീറ്റര്‍ ദൂരത്ത്  ചെറുപുഴ റോഡിലുള്ള  ഏച്ചിലാംവയലിലാണ് സജ്ജമാക്കിയിട്ട് ഉള്ളത്.

തളിപ്പറമ്പ് ആര്‍ടി ഓഫീസിന് കീഴിലുള്ള കരിവെള്ളൂര്‍, വെള്ളൂര്‍,രാമന്തളി, കോറോം,പുളിങ്ങോം,തിരുമ.നി,പെരിങ്ങോം,വയക്കര,പെരിന്തട്ട,ആലപ്പമ്പ,കാങ്കോല്‍,പെരളം,വെള്ളോറ,കുറ്റൂര്‍,എരമം,പയ്യന്നൂര്‍,പാണപ്പുഴ,കടന്നപ്പള്ളി,ചെറുതാഴം,കുഞ്ഞിമംഗലം,ഏഴോം,മാടായി എന്നീ വില്ലേജുകള്‍ പയ്യന്നൂര്‍ ആര്‍ടി ഓഫീസിന് കീഴിലാകും.
 ജോയിന്‍റ് ആര്‍ടിഒ,മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍,രണ്ട് അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍,ഒരു ഹെഡ് അക്കൗണ്ടന്‍റ്,രണ്ട് ക്ലാര്‍ക്കുമാര്‍,എന്നിങ്ങനെ ഏഴ് ഉദ്യോഗസ്ഥരാണ്  ഇന്ന് ഉദ്ഘാടനം കഴിഞ്ഞ ആര്‍ടി ഓഫീസില്‍ ഉണ്ടാവുക.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha