വെള്ളരിക്കുണ്ട് താലൂക്കിൽ കനത്ത മഴ തുടരുന്നു. ചൈത്ര വാഹിനി പുഴ കരകവിഞ്ഞു. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 20 September 2020

വെള്ളരിക്കുണ്ട് താലൂക്കിൽ കനത്ത മഴ തുടരുന്നു. ചൈത്ര വാഹിനി പുഴ കരകവിഞ്ഞു.

വെള്ളരിക്കുണ്ട് :ശക്തമായി തുടരുന്ന മഴ മൂലം ചൈത്ര വാഹിനി പുഴ കരകവിഞ്ഞൊഴുകുന്നു. പുഴയുടെ കൈവഴി തോടുകളും കൊല്ലികളും പതിവിന് വിപരീതമായി നിറഞ്ഞൊഴുന്നതോടെ യാണ് പുഴയിൽ മുൻപ് എങ്ങും ഇല്ലാത്തവിധം ഒഴുക്ക് നിലനിൽക്കുന്നത്. കൊന്നക്കാട് കേരള അതിർത്തി യിൽ കർണ്ണാടകയിൽ ഉരുൾ പൊട്ടിയതായും വിവരമുണ്ട്. പുഴയിൽ കാട്ടുമരങ്ങളും മറ്റും കടപുഴകി ഒഴുകുന്ന നിലയിലാണ്. വള്ളികളടവ്. കരുവങ്കയം. പുങ്ങംചാൽ. മാങ്ങോട് എന്നീ സ്ഥലങ്ങളിൽ പുഴവിട്ടു വെള്ളം മീറ്ററുകളോളം ദൂരം മാറി ഒഴുകുകയാണ്. പുഴ കടന്നു പോകുന്ന വഴികളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് വെള്ളരിക്കുണ്ട് തഹസിൽദാർ പി. കുഞ്ഞി കണ്ണൻ സി. ഐ. കെ. പ്രേം സദൻ എന്നിവർ അറിയിച്ചു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog