മഴ ശക്തം, അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു; വിവിധ ഡാമുകൾ തുറന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു. അതിശക്തമായ മഴയാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ലഭിച്ചത്. എട്ട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പാലക്കാട് മലമ്ബുഴ, പോത്തുണ്ടി ഡാമിന്റെ ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. വയനാട് ബാണാസുര സാഗര്‍ അണക്കെട്ടും തുറന്നു. ഡാമുകളിലേക്കുള്ള നീരൊഴുക്ക് കൂടുതലാണ്. കാഞ്ഞിരപ്പുഴ, മംഗലം ഡാമുകളുടെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. മലങ്കര ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കി തുടങ്ങി.

മലങ്കര ഡാമിന്റെ ഷട്ടറുകള്‍ രണ്ട് ഘട്ടമായി 20 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തും.

ഇതോടെ 150 ക്യുമിക്‌സ് വെള്ളം പുറത്തേയ്ക്ക് ഒഴുകും. നിലവില്‍ ഡാമിന്റെ ആറ് ഷട്ടറുകളും 40 സെന്റീമീറ്റര്‍ ഉയര്‍ത്തി 100 ക്യുമിക്‌സ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കി വരുന്നു. തൊടുപുഴ , മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. ബാണാസുര അണക്കെട്ടിന്റെ ഷട്ടര്‍ 15 സെന്റിമീറ്ററാണ് ഉയര്‍ത്തിയിരിക്കുന്നത്. 12.27 ക്യുമിക്‌സ് വെള്ളമാണ് പുറത്തേയ്ക്ക് ഒഴുകുന്നത്.

മലമ്ബുഴ, പോത്തുണ്ടി ഡാമുകള്‍ ഇന്ന് രാവിലെ 9 മണിക്ക് തുറന്നു. മലമ്ബുഴ ഡാമിന്റെ നാലു ഷട്ടറുകളും പോത്തുണ്ടി ഡാം മൂന്ന് ഷട്ടറുകളും അഞ്ച് സെന്‍റീമീറ്റര്‍ വീതമാണ് തുറന്നത്. മലമ്ബുഴ 113.59 മീറ്ററും(പരമാവധി 115.06 മീറ്റര്‍), പോത്തുണ്ടി 106.2 മീറ്ററുമാണ്(പരമാവധി 108.204 മീറ്റര്‍), നിലവിലെ ജലനിരപ്പ്.

ഭാരതപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതു സംബന്ധിച്ച നിര്‍ദേശം നേരത്തെ തീരത്തുള്ളവര്‍ക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്. ജില്ല എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ നിന്നും കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഇതു സംബന്ധിച്ച ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha