വോട്ടർ പട്ടിക ക്രമക്കേട് - യുഡിഎഫ് നിയമ പോരാട്ടത്തിലേക്ക് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 27 September 2020

വോട്ടർ പട്ടിക ക്രമക്കേട് - യുഡിഎഫ് നിയമ പോരാട്ടത്തിലേക്ക്

ഇരിട്ടി: പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടർ പട്ടികയിൽ ജനാധിപത്യ വിരുദ്ധ മാർഗത്തിലൂടെ യുഡിഎഫ് അനുഭാവികളായ വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യുവാനും സിപിഎം നേതാക്കളുടെയും അനുഭാവികളുടെയും വോട്ടുകൾ നിയമ വിരുദ്ധമായി നിലനിർത്തുവാനും ഉദ്യോഗസ്ഥർമാർ ശ്രമിച്ചാൽ നിയമ പരമായി നേരിടുമെന്ന് യുഡിഎഫ് പായം പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.അയ്യങ്കുന്ന് പഞ്ചായത്തിൽ താമസക്കാരായ ജാനി ഖാൻ, അനിതാ ജാനി ഖാൻ എന്നിവരുടെ പേരുകൾ പായം പഞ്ചായത്തിലെ വോട്ടർ പട്ടികയിൽ നിയമ വിരുദ്ധമായി നിലനിർത്തുന്നതിന് വേണ്ടി വിളമന വില്ലേജ് ഓഫീസിൽ നിന്നും നൽകിയ താമസ സർട്ടിഫിക്കറ്റ് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും ആയത് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർ തന്നെ നേരിട്ട് പായം പഞ്ചായത്ത് സെക്രട്ടറിയ്ക്ക് കത്ത് നൽകിയത് ക്രമക്കേടിന് ഉദ്യോഗസ്ഥർ കൂട്ട് നിൽക്കുന്നു എന്നതിന് തെളിവാണ്. പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ വോട്ട് നിലനിർത്തുവാനും ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റാണ് ഹാജരാക്കിയിട്ടുള്ളത്. ഭരണസമിതിയുടെ സമ്മർദ്ദത്തിനു വഴങ്ങി ക്രമ വിരുദ്ധമായാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെങ്കിൽ അത്തരം ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകും.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog