കണ്ണൂർ സർവ്വകലാശാല നാലാം സെമസ്റ്റർ പരീക്ഷകൾ മാറ്റിവെക്കണം : കെ.എസ്.യു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 27 September 2020

കണ്ണൂർ സർവ്വകലാശാല നാലാം സെമസ്റ്റർ പരീക്ഷകൾ മാറ്റിവെക്കണം : കെ.എസ്.യുകണ്ണൂർ : സംസ്ഥാനത്ത് ഏഴായിരത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ മാത്രം നാനൂറിലേറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന ആശങ്കാജനകമായ വേളയിൽ കണ്ണൂർ യൂണിവേഴ്‌സിറ്റി നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ മാറ്റിവെക്കണമെന്ന് കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും, ജില്ലാ കളക്ടർക്കും കത്തയച്ചു. പരീക്ഷകൾ സെപ്റ്റംബർ 29 ന് നടത്താനിരിക്കെ ആവശ്യമായ മുന്നൊരുക്കങ്ങളൊരുക്കുന്നതിലോ, മാർഗ്ഗ നിദ്ദേശങ്ങൾ നൽകുന്നതിലോ, മറ്റ് ജില്ലയിൽ നിന്നുമെത്തേണ്ട വിദ്യാർത്ഥികൾക്ക്  യാത്രാസൗകര്യങ്ങലൊരുക്കുന്നതിലോ ഇതുവരെ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും വ്യക്തത ലഭിച്ചിട്ടില്ല. ജില്ലയിലെ നിരവധി പരീക്ഷാ കേന്ദ്രങ്ങളായ കോളേജുകൾ ഉൾപ്പെടുന്ന പ്രദേശം കണ്ടൈമെന്റ് സോണുകളായി നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി പരീക്ഷയ്ക്ക് എത്തിച്ചേരാൻ പ്രയാസമാണ്. ഇത്തരം ആപത്കരമായ വേളയിൽ പരീക്ഷകൾ മാറ്റിവെക്കാൻ കണ്ണൂർ യൂണിവേഴ്സിറ്റി അധികൃതർ തയ്യാറാവണമെന്നും ഹരികൃഷ്ണൻ പാളാട് പറഞ്ഞു.

1 comment:

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog