ബാബരി മസ്ജിദ് തകർത്ത കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ഇരിട്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 30 September 2020

ബാബരി മസ്ജിദ് തകർത്ത കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ഇരിട്ടിയിൽ പ്രതിഷേധ പ്രകടനം നടത്തിഇരിട്ടി:  ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയ സി.ബി.ഐ  കോടതി വിധിയിൽ പ്രതിഷേധിച്ച് എസ്.ഡി പി.ഐ  സംസ്ഥാനത്തത്തൊട്ടാകെ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി പേരാവൂർ മണ്ഡലം കമ്മിറ്റി ഇരിട്ടിയിൽ  പ്രതിഷേധ പ്രകടനം നടത്തി. 
പയഞ്ചേരിമുക്കില്‍ നിന്നാരംഭിച്ച പ്രകടനം ഇരിട്ടി പഴയബസ്റ്റാന്റില്‍ സമാപിച്ചു. 
ബി.ജെ.പിയുടെയും ഹിന്ദുത്വ ഭീകരവാദ സംഘടനകളുടെയും നേതാക്കളായ എല്‍ കെ അഡ്വാനി, ഉമാ ഭാരതി, വിനയ് കത്യാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വലതുപക്ഷ ഹിന്ദുത്വ ഫാഷിസ്റ്റ് കര്‍സേവകര്‍  ബാബരി മസ്ജിദ് തകര്‍ക്കുന്നത് ലോകം മുഴുവന്‍ തത്സമയം കണ്ടതാണ്. എന്നാൽ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതിയുടെ വിധി പ്രസ്താവം അങ്ങേയറ്റം നിരാശാജനകമാണെന്ന് എസ്.ഡി.പി.ഐ പേരാവൂർ മണ്ഡലം‌ സെക്രട്ടറി അഷ്റഫ് നടുവനാട് പറഞ്ഞു.ഇത് ഇന്ത്യന്‍ ജുഡീഷ്യറിയിലെ സാധാരണക്കാരുടെ പ്രതീക്ഷയെ തകിടം മറിച്ചിരിക്കുന്നു. ബാബരി മസ്ജിദ്  തകര്‍ത്തത് ആസൂത്രിതമായ പ്രവര്‍ത്തനമല്ലെന്നും പ്രതികള്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചത് നീതിയെ പരിഹസിക്കുന്നതിനു തുല്യമാണ്. ഇന്ത്യയില്‍ നീതി എന്നത്  ഒരു ദിവാ സ്വപ്‌നമായി മാറിയെന്നും രാഷ്ട്രം വീണ്ടും വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നും അഷ്‌റഫ് നടുവനാട് പറഞ്ഞു.  പ്രതിഷേധ പ്രകടനത്തിന് എസ് .ഡി.പി.ഐ പേരാവൂർ മണ്ഡലം സെക്രട്ടറി അഷ്റഫ് നടുവനാട്, ഇരിട്ടി മുനിസിപ്പല്‍ പ്രസിഡന്‍റ് തമീം പെരിയത്തില്‍, എ.കെ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ നേത്യത്വം നല്‍കി.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog