ലിക്വർ ക്വിറ്റ് കേരള ഇ-മെയിൽ മഹാനിവേദനം :മൂന്ന് ലക്ഷം ഒപ്പ് ശേഖരിക്കാൻ ഒരുങ്ങി 10ൽ പരം ലഹരിവിരുദ്ധ സംഘടന - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 30 September 2020

ലിക്വർ ക്വിറ്റ് കേരള ഇ-മെയിൽ മഹാനിവേദനം :മൂന്ന് ലക്ഷം ഒപ്പ് ശേഖരിക്കാൻ ഒരുങ്ങി 10ൽ പരം ലഹരിവിരുദ്ധ സംഘടന
ലിക്വർ ക്വിറ്റ് കേരള ഇ-മെയിൽ മഹാനിവേദനത്തിൽ പങ്കാളികളാവുക

  പ്രിയരെ
 'മദ്യം കേരളം വിടുക' എന്ന മുദ്രാവാക്യവുമായി വരും തലമുറയേ പോലും വിനാശത്തിലേക്ക് നയിക്കുന്ന ലഹരി വിപത്തിനെതിരെ ജനകീയ പോരാട്ടം നടത്തുന്നതിൻ്റെ ഭാഗമായി കേരളത്തിൽ ലഹരി വിരുദ്ധരംഗത്ത് പ്രവർത്തിക്കുന്ന 10 ലധികം സംഘടനകൾ ചേർന്ന് രൂപം കൊടുത്ത കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തിൽ 10 ലക്ഷം മദ്യവിരുദ്ധരുടെ ഒപ്പുകൾ ശേഖരിച്ചു ഗാന്ധിജയന്തി ദിനത്തിൽ കേരള മുഖ്യമന്ത്രിക്ക്‌ ഒരു ' മഹാനിവേദനം' സമർപ്പിക്കുകയാണ്,
    എല്ലാ തിന്മകളുടേയും മാതാവാണ് മദ്യം എന്ന് വിശ്വസിക്കുകയും, ഈ സാമൂഹ്യ വിപത്തിനെതിരെ ഒരു ചെറുവിരലെങ്കിലും അനക്കാൻ ആഗ്രഹിക്കുന്നവരും, ഭാവി തലമുറകളോട് പ്രതിബദ്ധതയും പ്രതിപത്തിയുമുള്ള മുഴുവൻ ആളുകളും ഈ ഒപ്പ് ശേഖരണത്തിൽ പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു.
   keralacampaign.com. എന്ന ലിങ്കിൽ കയറി ആർക്കും ഈ ദൗത്യത്തിൽ പങ്കെടുത്തുവോട്ട് ചെയ്യാവുന്നതാണ്‌. വോട്ട് ചെയ്യുന്നവർ കോളം പൂരിപ്പിക്കുമ്പോൾ Remarks എന്ന  കോളത്തിൽ അവരവർ പ്രതിനിധീകരിക്കുന്ന സംഘടനയുടെ പേര് ചേർത്താൽ ഭംഗിയാവും. എല്ലാവരും കേരള സർക്കാരിൻ്റെ മദ്യ നയത്തിനെതിരെയുള്ള ഈ കാമ്പയിനിൽ പങ്കെടുത്തു വിജയത്തിലെത്തിക്കണമെന്ന് സംഘടകർ അറിയിച്ചു 


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog