കനത്തമഴ: കൂത്തുപറമ്പ് മേഖലയിൽ നെൽക്കൃഷി നാശം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

20Sep2020• ആമ്പിലാട് ഗ്രാന്മ പുരുഷ സ്വയംസഹായ സംഘം ഇറക്കിയ നെൽക്കൃഷി വെള്ളംകയറി നശിച്ചനിലയിൽ

കൂത്തുപറമ്പ്: കനത്ത മഴയിൽ കൂത്തുപറമ്പ് മേഖലയിൽ വ്യാപക കൃഷിനാശം.

മാങ്ങാട്ടിടം ആമ്പിലാട്, കുറുമ്പുക്കൽ, അയ്യപ്പൻതോട് ഭാഗങ്ങളിലെ ഏക്കർ കണക്കിന് സ്ഥലത്തെ കൊയ്യാറായ നെൽ കൃഷിയാണ് വെള്ളംകയറി നശിച്ചത്. നെൽപ്പാടങ്ങളിൽ വെള്ളം ഒഴുകിയെത്തുകയായിരുന്നു.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കർഷകരും സ്വാശ്രയസംഘങ്ങളും വിവിധ സംഘടനകളും ഇറക്കിയ നെൽകൃഷിയാണ് നശിച്ചവയിലേറെയും. മാങ്ങാട്ടിടം ആമ്പിലാട്ട്‌ മാത്രം പത്ത് ഏക്കറോളം സ്ഥലത്തെ നെൽകൃഷി നശിച്ചു.

ഗ്രാന്മ പുരുഷ സ്വയംസഹായ സംഘം, പുതുശ്ശേരി രാമചന്ദ്രൻ, കോങ്ങാട്ട് ഭാസ്കരൻ, മൂലാൻ ജനാർദനൻ, പുത്തലത്ത് ബിജു, ഷിജിത്ത് മാസ്റ്റർ എന്നിവരാണ് ആമ്പിലാട് പാടശേഖരത്ത് നെൽകൃഷി ഇറക്കിയിരുന്നത്. വിളവെടുക്കാൻ പാകമായ നെല്ല് വെള്ളത്തിൽ മുങ്ങിയതോടൊപ്പം പ്രാവുകൾ കൂട്ടമായെത്തി നെല്ല് നശിപ്പിക്കുന്നുമുണ്ട്.


മരംവീണ്‌ വൈദ്യുതി മുടങ്ങി

ചെറുവാഞ്ചേരി: മഞ്ഞാമ്പുറത്ത് ശനിയാഴ്ച പെയ്ത കനത്ത മഴയിൽ മരം വൈദ്യുതക്കമ്പിയിൽ വീണു. പൂവ്വത്തൂർ പാലം, വെങ്ങളം റോഡ്, നിടുവാമ്മൽ ഭാഗങ്ങളിൽ രാത്രി മുഴുവൻ വൈദ്യുതി തടസ്സപ്പെട്ടു.

പൂവ്വത്തൂർ വയലിൽ കവുങ്ങുകൾ മറിഞ്ഞുവീണു. കനത്ത മഴയിൽ ചീരാറ്റ കുന്നിനുതാഴെ പള്ളിക്കണ്ടിയിൽ ചെറിയ വാഴകൾ നശിച്ചു.





Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha