ഇരിക്കൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ കെട്ടിടോൽഘാടനം ഒക്ടോബർ 3ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 
കേരള സർക്കാരിൻ്റെ പൊതു സംരക്ഷണയജ്ഞത്തിൻ്റെ ഭാഗമായി പണി പൂർത്തിയാക്കിയ ഇരിക്കൂർ ജി എച്ച് എസ് എസിൻ്റെ ഹൈസ്കൂൾ ബ്ലോക്ക് കെട്ടിടോൽഘാടനം ഒക്ടോബർ 3 ന് ഓൺലൈനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്‌ അധ്യക്ഷത വഹിക്കും. ധനകാര്യ മന്ത്രി തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തും.തുടർന്ന് കോവിഡ് പ്രോട്ടോകോൾ പാലിച്ച് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ഗവൺമെൻ്റ് ഫണ്ടുപയോഗിച്ച് നിർമ്മിച്ച അടൽ ടിങ്കറിങ്ങ് ലാബിൻ്റെ ഉൽഘാടനം കെ സുധാകരൻ എംപി നിർവ്വഹിക്കും.കെ സി ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസന്തകുമാരി, വിവിധ ജനപ്രതിനിധികൾ, ഉദ്യേഗസ്ഥ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.നിർമ്മാണ പ്രവൃത്തികൾക്ക് നേതൃത്വം നൽകിയ ഊരാളുങ്കൽ സഹകരണ സംഘത്തെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി അനസ് ആദരിക്കും.
     പതിനാറ് ക്ലാസ് മുറികൾ, 2 ലാബുകൾ, 2 സ്റ്റാഫ് മുറികൾ, 6 ടോയിലറ്റ് കോംപ്ലക്സുകൾ എന്നിവ അടങ്ങിയതാണ് ഈ മൂന്ന് നില കെട്ടിടം. കേരള സർക്കാർ അനുവദിച്ച മൂന്നു കോടി, കെ സി ജോസഫ് എംഎൽഎയുടെ അമ്പതുലക്ഷം, പൂർവ്വ വിദ്യാർത്ഥികൾ വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ ഫണ്ടുകൾ എന്നിവ ഉപയോഗിച്ചാണ് മനോഹരമായ കെട്ടിടം പൂർത്തീകരിച്ചത്.
      കണ്ണൂർ ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് സമ്പൂർണ സൗരോർജ്ജ പദ്ധതി, സി സി ടി വി സംവിധാനം, സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി ഇൻ്റർലോക്കിങ്ങ്, ശുദ്ധജല പദ്ധതി, പഴയ കെട്ടിട അറ്റകുറ്റപണികൾ എന്നിവ പൂർത്തിയായി.കൂടാതെ ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ആധുനിക ലൈബ്രറി, വായന ഹാൾ, ലബോറട്ടറി കെട്ടിടങ്ങളും പൂർത്തിയായി വരുന്നു.
   മികവിൻ്റെ കേന്ദ്രമാകുന്നതിൻ്റെ ഭാഗമായി ആധുനിക സംവിധാനങ്ങളോടു കൂടിയ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി ബ്ലോക്കുകൾ സജ്ജമാകുന്നതോടൊപ്പം അക്കാദമിക് രംഗത്തും വൻ മുന്നേറ്റത്തിന് തയ്യാറെടുക്കുകയാണ് മലയോര മേഖലയിലെ ഈ പ്രമുഖ സർക്കാർ വിദ്യാലയം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha