രേവതി മണികണ്ഠന് കെ എസ് യു അനുമോദനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കുഞ്ഞിമംഗലം : കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റീസേർച്ച് നൽകുന്ന ഇന്നോവേഷൻ അവാർഡിന് അഖിലേന്ത്യാ തലത്തിൽ അഞ്ചാം സ്ഥാനത്തിന് അർഹയായ എടാട്ട് അൽഫോൻസാ സെൻട്രൽ സ്കൂൾ പത്താം തരം വിദ്യാർത്ഥിനിയും കുഞ്ഞിമംഗലം സ്വദേശിയുമായ രേവതി വി മണികണ്ഠനെ കെ എസ് യു അനുമോദിച്ചു. കുഞ്ഞിമംഗലം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ വിജയൻ ഷാൾ അണിയിച്ച് ആദരിച്ചു. കെ എസ് യു പയ്യന്നൂർ ബ്ലോക്ക് പ്രസിഡന്റ് ആകാശ് ഭാസ്കരൻ ഉപഹാരം നൽകി. കല്യാശ്ശേരി ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് റാഹിബ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് സെക്രട്ടറി കെ വി സതീഷ് കുമാർ, സൂരജ് വേങ്ങര എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha