സംസ്ഥാനത്ത് 4,538 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 28 September 2020

സംസ്ഥാനത്ത് 4,538 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 4538 പേ‌‌ർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 20 മരണം കൂടി സ‌ർക്കാ‌ർ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു. നിലവിൽ 57877 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ 3997 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത 249 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 67 പേർ ആരോഗ്യപ്രവർത്തകരാണ്. 36027 സാമ്പിൾ 24 മണിക്കൂറിൽ പരിശോധിച്ചു. 3847 പേർ രോഗമുക്തി നേടി.

മുഖ്യമന്ത്രിയുടെ വാക്കുകൾ

ഇതുവരെ 1,79,922 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. നിലവിൽ 57879 ആക്ടീവ് കേസുകൾ. വലിയ തോതിലുള്ള വ്യാപനത്തിലേക്ക് പോകുമെന്ന ആശങ്കയാണ് നിലവിൽ. ഇന്നലെ 7000ത്തിലേറെ കേസുണ്ടായി. ഇന്ന് ഫലം എടുത്തത് നേരത്തെയാണെന്നും അതുകൊണ്ടാവാം കേസുകളുടെ എണ്ണത്തിൽ കുറവ് വന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്നത്തെ ബാക്കിയുള്ള റിസൾട്ടുകൾ കൂടി നാളത്തെ കണക്കിൽ വരും. ഇത്രയും നാൾ രോഗവ്യാപന തോത് നിർണയിക്കുന്നതിൽ കേരളം മുന്നിലായിരുന്നു. അതിനാണ് ഇളക്കം വന്നത്.

ശരാശരി 20 ദിവസത്തിനിടെ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നു. ഇന്ന് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു. വിവിധ വകുപ്പ് മേധാവികളും പൊലീസുകാരും ജില്ലാ കളക്ടർമാരും എസ്പിമാരും പങ്കെടുത്തു. പത്ത് ലക്ഷത്തിൽ 5431എന്ന നിലയിലാണ് ജനസംഖ്യയോട് താരതമ്യം ചെയ്യുമ്പോൾ രോഗബാധ. 5482 ആണ് ഇന്ത്യൻ ശരാശരി. മരണനിരക്ക് ദേശീയ ശരാശരി 1.6 ശതമാനം. കേരളത്തിലത് 0.4 ശതമാനം മാത്രമാണ്.

രോഗബാധ വർധിച്ചതിനൊപ്പം മരണനിരക്കും വർധിച്ചു. വ്യാപനം തടഞ്ഞാലേ മരണം കുറയ്ക്കാനാവൂ. രോഗം കൂടുന്നു. നേരിടാനാവശ്യമായ സജ്ജീകരണങ്ങൾ ശക്തമാക്കുന്നു. വലിയ തോതിലുള്ള വർധനവാണ് ഉണ്ടാവുന്നത്. വ്യാപനം തടയൽ പ്രധാനമാണ്. വ്യാപന സാധ്യത കുറയ്ക്കാനുള്ള ഇടപെടൽ നേരത്തെ തീരുമാനിച്ചതാണ്. കേരളത്തിന്റെ അന്തരീക്ഷം മാറിയത് ഇത് നടപ്പാക്കാൻ കാരണമായി. പൊലീസിന് ക്രമസമാധാനം വലിയ തോതിൽ ശ്രദ്ധിക്കേണ്ടി വന്നു. അടിസ്ഥാനപരമായി ഇത് തടസമായി. ഇനി കാത്തുനിൽക്കാൻ സമയമില്ല. കർശന നടപടികളിലേക്ക് നീങ്ങാനുള്ള സമയമായി.

സാമൂഹിക അകലം പാലിക്കാത്തവർക്ക് എതിരെ കർശന നടപടി എടുക്കും. കടകളിൽ കടയുടമക്കെതിരെ നടപടിയെടുക്കും.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog