കേസ് 3000 പേര്‍ക്കെതിരെ; ജലീല്‍ വിരുദ്ധ സമരത്തില്‍ റെക്കോഡ് കേസും അറസ്റ്റും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 21 September 2020

കേസ് 3000 പേര്‍ക്കെതിരെ; ജലീല്‍ വിരുദ്ധ സമരത്തില്‍ റെക്കോഡ് കേസും അറസ്റ്റും


തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടന്ന സമരത്തിൽ തിരുവനന്തപുരത്ത് കേസിന്റെയും അറസ്റ്റിന്റെയും കാര്യത്തിൽ റെക്കോഡ്. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തിയ 3000 പേർക്കെതിരേയാണ് കഴിഞ്ഞ എട്ട് ദിവസത്തിനിടെ കന്റോൺമെന്റ് പോലീസ് കേസെടുത്തത്. കോവിഡ് മാനദണ്ഡ ലംഘനത്തിനടക്കമാണ് കേസ്.

എട്ട് ദിവസം തുടർച്ചയായി നടന്ന ജലീൽ വിരുദ്ധ സമരത്തിലാണ് പോലീസ് 3000 പേർക്കെതിരേ കേസെടുത്തത്. 25 എഫ്ഐആറുകളിലാണ് ഇത്രയുമധികം പേർ പ്രതികളായത്. 500 പേർ അറസ്റ്റിലായി. കന്റോൺമെന്റ് പോലീസ് സ്റ്റേഷന്റെ ചരിത്രത്തിലാദ്യമായാണ് ചുരുങ്ങിയ ദിവസങ്ങളിൽ ഇത്രയും പേർ പ്രതികളായ കേസും അറസ്റ്റും നടക്കുന്നത്.

എല്ലാവർക്കുമെതിരേ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. സംഘം ചേരൽ, പോലീസിനെ ആക്രമിക്കൽ, സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ അടക്കമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. എന്നാൽ പൊതുമുതൽ നശിപ്പിച്ചതിനെതിരേയുള്ള വകുപ്പ് ആർക്കെതിരേയും ചുമത്തിയിട്ടില്ല.

ബിജെപി, യുവമോർച്ച, മഹിളാമോർച്ച പ്രവർത്തകർക്കെതിരേയാണ് കൂടുതൽ കേസുകൾ. തൊട്ടുപിന്നിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരുമുണ്ട്. സംഘർഷത്തിൽ അഞ്ച് പോലീസുകാർക്കും പരിക്കേറ്റു.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog