ഭര്‍ത്താവും വീട്ടുകാരും സൗന്ദര്യമില്ലെന്ന് പറഞ്ഞ് ക്രൂരമായി പീഡിപ്പിക്കുന്നതായി യുവതി പൊലീസില്‍ പരാതി നല്‍കി.
കണ്ണൂരാൻ വാർത്ത

പയ്യന്നൂര്‍: ഭര്‍ത്താവും വീട്ടുകാരും സൗന്ദര്യമില്ലെന്ന് പറഞ്ഞ് ക്രൂരമായി പീഡിപ്പിക്കുന്നതായി യുവതി പൊലീസില്‍ പരാതി നല്‍കി. മാടായി വെള്ളച്ചാല്‍ സ്വദേശി ടി.ഷൈജ(32)യാണ് ഭര്‍ത്താവിന്‍റെയും ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ക്കെതിരെയും പയ്യന്നൂര്‍ പൊലിസില്‍ പരാതി നല്‍കിയത്. ഷൈജയുടെ പരാതിയില്‍ ഭര്‍ത്താവ് എ.കെ ദിനേശന്‍(39), ഭതൃ മാതാവ് എ.കെ പാഞ്ചാലി(62), സഹോദരിമാരായ ഇന്ദു ഗോപാലന്‍ (45), സിന്ധു ഗോപാലന്‍ (25) എന്നിവര്‍ക്കെതിരെ പരാതി നല്‍കിയത്. 2018 ഏപ്രില്‍ 29നാണ് ഷൈജ പയ്യന്നൂര്‍ പുഞ്ചക്കാട് സ്വദേസിയായ ദിനേശനെ വിവാഹം കഴിക്കുന്നത്. പറഞ്ഞുറപ്പിച്ച വിവാഹം ആയിരുന്നു ഇവരുടേത്. എന്നാല്‍ വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ തന്നെ ഭര്‍ത്താവും ഭര്‍ത്താവിന്‍റെ വീട്ടുകാരും ചേര്‍ന്നും തനിക്ക് സൗന്ദര്യമില്ലെന്ന് പറഞ്ഞ് മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതായാണ് ഷൈജ പൊലിസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഷൈജയുടെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കേസ്സെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത