വേ​ന​ൽ മ​ഴ കു​റ​ഞ്ഞു; പ​ഴ​ശി​യി​ലെ ജ​ല​വി​താ​നം താ​ഴ്ന്നു; നഗരത്തിൽ കുടിവെള്ളക്ഷാമം രൂക്ഷം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഇ​രി​ട്ടി: വേ​ന​ല്‍​മ​ഴ കു​റ​ഞ്ഞ​തോ​ടെ പ​ഴ​ശി​പ​ദ്ധ​തി​യി​ലെ ജ​ല​വി​താ​നം ആ​ശ​ങ്കാ​ജ​ന​ക​മാ​യ നി​ല​യി​ലേ​ക്ക് താ​ഴു​ന്നു.19.74 മീ​റ്റ​റി​ലാ​ണ് പ​ദ്ധ​തി​യി​ലെ ഇ​പ്പോ​ഴ​ത്തെ ജ​ല​നി​ര​പ്പ്. 26.58 മീ​റ്റ​റാ​ണ് പ​ദ്ധ​തി​യു​ടെ സം​ഭ​ര​ണ​ശേ​ഷി. പ​ഴ​ശി സം​ഭ​ര​ണി​യി​ല്‍ നി​ന്നാ​ണ് ജി​ല്ല​യി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കു​ള്ള വെ​ള്ള​ത്തി​ന്‍റെ 80 ശ​ത​മാ​ന​വും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ പ​മ്പിം​ഗി​ന് നി​ല​വി​ലെ ജ​ല​വി​താ​ന​ത്തി​ലെ കു​റ​വ് ഇ​പ്പോ​ള്‍ ബാ​ധി​ക്കി​ല്ലെ​ന്ന് പ​ഴ​ശി​പ​ദ്ധ​തി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത് എ​ന്നാ​ല്‍ ഇ​തേ അ​വ​സ്ഥ ര​ണ്ടാ​ഴ്ച്ച​യോ​ളം നീ​ണ്ടു നി​ന്നാ​ല്‍ പ​ല കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ​യും പ​മ്പിം​ഗ് നി​ല​യ്ക്കും.

സം​ഭ​ര​ണി​യി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ക്ര​മാ​തീ​ത​മാ​യി കു​റ​ഞ്ഞ​താ​ണ് പെ​ട്ടെ​ന്ന് ജ​ന​നി​ര​പ്പ് താ​ഴാ​ന്‍ ഇ​ട​യാ​ക്കി​യ​ത്. പ​ദ്ധ​തി​യി​ലേ​ക്കു​ള്ള പ്ര​ധാ​ന പു​ഴ​ക​ളാ​യ ബാ​വ​ലി​യും, ബാ​രാ​പോ​ളും വെ​ള്ളം കു​റ​ഞ്ഞ് തീ​ര്‍​ത്തും മെ​ലി​ഞ്ഞു. ആ​റ​ളം വ​ന​ത്തി​ല്‍ നി​ന്ന് ഉ​ദ്ഭ​വി​ക്കു​ന്ന എ​ല്ലാ നീ​രു​റ​വ​ക​ളും വ​റ്റി. ഇ​തോ​ടെ ചെ​റു​തും വ​ലു​തു​മാ​യ പു​ഴ​ക​ളും ഭീ​ഷ​ണി​യി​ലാ​ണ്.

പു​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് തീ​രെ താ​ഴ്ന്ന​തോ​ടെ മേ​ഖ​ല​യി​ലെ കി​ണ​റു​ക​ളെ​ല്ലാം വ​റ്റി. പു​ഴ​യോ​ര ഗ്രാ​മ​ങ്ങ​ളി​ല്‍ അ​ട​ക്കം ക​ടു​വെ​ള്ള​ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​ണ്.​ഇ​തു​വ​രെ വ​റ്റാ​ത്ത കി​ണ​റു​ക​ളാ​ണ് ഇ​ത്ത​വ​ണ വ​റ്റി വ​ര​ണ്ട​ത്. ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വാ​ഹ​ന​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്നു​ണ്ട്. സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളും ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല്‍ വീ​ട്ടു​കാ​ര്‍​ക്ക് കു​ടി​വെ​ള്ളം വ​ണ്ടി​ക​ളി​ല്‍ എ​ത്തി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും കു​ടി​വെ​ള്ള പ്ര​ശ്‌​നം അ​തി​രൂ​ക്ഷ​മാ​ണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha