കണ്ണൂർ കെൽട്രോണിൽ എക്സിക്യുട്ടീവ് കേഡറിൽ നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തി വ്യവസായ വകുപ്പുമായി ബന്ധപ്പെട്ടവരുടെ സ്വന്തക്കാർക്ക് ഇല്ലാത്ത തസ്തികയിൽ നിയമനം നടത്തിയത് സർക്കാർ വിജിലൻസിനെക്കൊണ്ട് അന്വേഷിപ്പിക്കണം.:സതീശൻ പാച്ചേനി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


2014ൽ വിജ്ഞാപനം ഇറക്കിയ18 തസ്തികകളിലായി 36 ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചതിന്റെ നിയമന നടപടികൾ 2016ൽ ആയിരുന്നു കെൽട്രോണിൽ തുടക്കം കുറിച്ചത്. 2017ൽ ജൂലൈ മാസത്തോടു കൂടി പ്രസ്തുത വിജ്ഞാപനത്തിൽ അർഹരായവരുടെ നിയമനങ്ങൾ പൂർത്തിയാക്കിയതാണ്. പിന്നിട് റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനം നല്കണമെങ്കിൽ മുൻപ് നിയമിക്കപ്പെട്ടവരുടെ വേക്കൻസി വീണ്ടും വരണം.

ഈ തസ്തികയിൽ റൊട്ടേഷൻ പ്രകാരം രണ്ട് പേർക്ക് നിയമനം നല്കിയിരുന്നു.ഒന്നാം റാങ്ക് കാരൻ ജനറലും രണ്ടാമത് നിയമനം കിട്ടിയയാൾ സംവരണ ക്വാട്ടയിലുമാണ്. റാങ്ക് ലിസ്റ്റിൽ രണ്ടാം സ്ഥാനക്കാരിക്ക് നിയമനം നല്കണമെങ്കിൽ റാങ്ക് ലിസ്റ്റ് കാലാവധിക്ക് മുൻപേ നിയമനം ലഭിച്ചവർ വിട്ടുപോയ വേക്കൻസി ഉണ്ടാവണം. അങ്ങനെ വേക്കൻസി ഇല്ലാതിരിക്കെ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്ന ദിവസം ധൃതിപ്പെട്ട് സ്വന്തക്കാർക്ക് നിയമനം നല്കിയത് സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവുമാണ്.

33 വർഷമായി വർക്ക്മെൻ കേഡറിൽ ജനറൽ വിഭാഗത്തിൽ സ്ഥിരം നിയമം നടത്താത്ത ഒരു പൊതുമേഖലാ സ്ഥാപനത്തിൽ എക്സിക്യുട്ടീവ് കേഡറിൽ സ്ഥിരം നിയമനം നല്കിയത് തൊഴിലാളികളോടുള്ള വഞ്ചനയാണ്. കെൽട്രോണിൽ അപ്രന്റിഷിപ്പ് പൂർത്തിയായ യോഗ്യത ഉള്ള നൂറ് കണക്കിനാളുകൾ തുച്ചമായ വേതനത്തിൽ ദിവസക്കൂലിയായിട്ടാണ് ഇപ്പോഴും ജോലി ചെയ്യുന്നത്.

ഇതിൽ തന്നെ 23 വർഷമായി ദിവസക്കൂലിയിൽ ജോലി ചെയ്യുന്നവർ വരെ ഉണ്ട്. ഇങ്ങനെ വർഷങ്ങളായി ദിവസക്കൂലിയിൽ ജോലി ചെയ്യുന്നവർക്ക് സ്ഥിരം നിയമനം നല്കാൻ സർക്കാരോ, മാനേജ്മെന്റോ നടപടി സ്വീകരിക്കാതിരിക്കുമ്പോഴാണ് എക്സിക്യുട്ടീവ് കേഡറിൽ സ്വന്തക്കാർക്ക് സ്ഥിര നിയമനം നല്കുന്നത് എന്നത് വിരോധാഭാസമാണ്.

ഒരേ വിജ്ഞാപനത്തിൽ നാലും അഞ്ചും വർഷം പ്രവൃത്തി പരിചയമുള്ള എഞ്ചിനീയർമാർക്ക് സ്ഥിര നിയമനം നല്കുമ്പോൾ 23 വർഷത്തിലധികമായി ജോലി ചെയ്യുന്ന തൊഴിലാളികളെ സ്ഥിര നിയമനത്തിന് പരിഗണിക്കാതെ അവഗണിക്കുന്ന നടപടി തികഞ്ഞ മനഷ്യത്വരഹിതമായ തൊഴിലാളി ദ്രോഹനടപടിയാണ്. പാവപ്പെട്ടവന്റെ കണ്ണീരിന് പരിഗണന നല്കാതെ കെൽട്രോണിൽ നടക്കുന്ന അനധികൃത നിയമന നടപടികൾ വിജിലൻസ് അന്വേഷണത്തിന് വിധേയമാക്കണമെന്നും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പ്രസ്താവനയിൽ ആവശ്യപ്പെട്ടു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha