കരിങ്കൽ ക്വാറിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
കണ്ണൂരാൻ വാർത്ത

തളിപ്പറമ്പ് : സുഹൃത്തുക്കളൊന്നിച്ചു കരിങ്കൽ ക്വാറിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കുടിയാന്മല മാമ്പളത്തെ രവി - ലക്ഷ്മി ദമ്പതികളുടെ മകൻ പ്രാൺ ഹൗസിൽ വിപിൻ (23) ആണ് മരിച്ചത്. ഉച്ചക്ക് 2:30 ഓടെ നാട്ടിലെ ഒരു ശവസംസ്ക്കാര ചടങ്ങിൽ പങ്കെടുത്ത്‌ വിപിൻ ഉൾപ്പെടെയുള്ള പത്തംഗ സംഘം ചുള്ളിപ്പള്ളത്തെ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. നീന്തൽ വശമില്ലാത്ത വിപിൻ കാൽ വഴുതി വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു കൂടെയുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേന നടത്തിയ തിരച്ചിലിനൊടുവിലാണ് ജഡം കണ്ടെത്തിയത്. ആർഎസ് എസ് മാമ്പളം ശാഖാ ശിക്ഷക് ആണ് മരണപ്പെട്ട വിപിൻ. പരിയാരത്തെ കണ്ണൂർ ഗവ:മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മാർട്ടത്തിനുശേഷം ഉച്ചകഴിഞ്ഞ് സ്വദേശത്തെ ശ്‌മശാനത്തിൽ സംസ്കരിക്കും. സഹോദരങ്ങൾ വിജേഷ്, വിനയ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത