എസ്ഡിപിഐ ഇഫ്താര്‍ സൗഹൃദ സംഗമം നടത്തി.
കണ്ണൂരാൻ വാർത്ത


കണ്ണൂർ: എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഇഫ്താര്‍ സൗഹൃദ സംഗമം നടത്തി. കണ്ണൂർ റോയൽ ഒമാർസ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി  പി അബ്ദുല്‍ ഹമീദ് മാസ്റ്റർ, സംസ്ഥാന സെക്രട്ടറിമാരായ മുസ്തഫ കൊമ്മേരി, കെ.കെ.അബ്ദുൽ ജബ്ബാർ, പി.ആർ.സിയാദ്, സംസ്ഥാന സമിതിയംഗങ്ങളായ   പി ആർ കൃഷ്ണൻകുട്ടി,  പ്രസ് ക്ലബ്ബ് പ്രസിഡൻറ് എ.കെ.ഹാരിസ്, ജില്ലാ പ്രസിഡന്റ് എസി ജലാലുദ്ദീൻ, ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ്, സംസാരിച്ചു. ജില്ല നേതാക്കളായ സി കെ ഉമ്മർ മാസ്റ്റർ, ഇബ്രാഹിം കൂത്തുപറമ്പ്, എ.ഫൈസൽ, ശംസീർ കാടാച്ചിറ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. , സി കെ വിജയൻ (മാതൃഭൂമി) കെ.ദിനേശ് (മനോരമ) കെ ടി.ശശി (ദേശാഭിമാനി), സുനിൽ ഐസക് (മീഡിയാവൺ) എ പി താജുദ്ദീൻ (ചന്ദ്രിക), അൻസിൽ (മെട്രോ), സജിത്ത് (ന്യൂസ് 18), മുജീബ് (സുപ്രഭാതം), സുരേഷ് ബാബു (സിറ്റിവിഷൻ) തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത