തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് പാക്കേജുകൾ അനുവദിക്കണം: എ. ഹാരിസ്.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തൊഴിലാളികളുടെ മക്കൾക്ക് FITU കണ്ണൂർ ജില്ലാ കമ്മറ്റി സംഘടിപ്പിച്ചു. FITU ജില്ലാ ട്രഷറർ എ.ഹാരിസ് ടൈലറിംഗ് ആൻറ് ഗാർമെന്റ്സ്  വർക്കേഴ്സ് യൂണിയൻ ജില്ലാ ജോ. സെക്രട്ടറി റഷീദ മുണ്ടേരിക്ക് കൈമാറി ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ : രാജ്യത്തിന്റെ നട്ടെല്ലായ തൊഴിലാളുടെ മക്കളുടെ വിദ്യാഭ്യാസ
ഉന്നമനത്തിന് പ്രത്യേക പാക്കേജുകൾ അനുവദിക്കാൻ സർക്കാർ തയ്യാറാവണമെന്ന് FITU കണ്ണൂർ ജില്ലാ ട്രഷറർ എ. ഹാരിസ്  പ്രസ്താവിച്ചു. തൊഴിലാളികളുടെ മക്കൾക്ക് FITU കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "പഠനോപകരണ വിതരണ ചടങ്ങ്" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ജില്ലാ വൈസ് പ്രസിഡണ്ട് എൻ.എം ശഫീഖ് അദ്ധ്യക്ഷത വഹിച്ചു.  ജില്ലാ സെക്രട്ടറി മുഹ്സിൻ ഇരിക്കൂർ മോട്ടിവേഷൻ ക്ലാസ് നയിച്ചു.  പള്ളിപ്രം പ്രസന്നൻ, കെ.ടി സലാം മാസ്റ്റർ, പി സി. ശക്കീല, റഷീദ മുണ്ടേരി എന്നിവർ സംസാരിച്ചു. ഫാത്തിമ ടി.പി സി സ്വാഗതവും രമാവതി നന്ദിയും പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha