ഷുഹൈബ് എടയന്നൂരിന്റെ സ്മരണാർഥം കെ.എസ്.യു. മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിലെ ഉന്നതവിജയികൾക്ക് അനുമോദനവും നിർധന വിദ്യാർഥികൾക്ക് പഠനക്കിറ്റ് വിതരണവും നടത്തി
കണ്ണൂരാൻ വാർത്ത

മട്ടന്നൂർ:ഷുഹൈബ് എടയന്നൂരിന്റെ സ്മരണാർഥം കെ.എസ്.യു. മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിലെ ഉന്നതവിജയികൾക്ക് അനുമോദനവും നിർധന വിദ്യാർഥികൾക്ക് പഠനക്കിറ്റ് വിതരണവും നടത്തി. ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ് ഫർസീൻ മജീദ് അധ്യക്ഷത വഹിച്ചു. പഠനക്കിറ്റ് വിതരണം ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കെ.എൻ.ജയരാജ് നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉപഹാരം നൽകി. ശ്രീജ മഠത്തിൽ, എം.കെ.വരുൺ, പി.മുഹമ്മദ് ഷമ്മാസ്, വി.ആർ.ഭാസ്കരൻ, ഒ.കെ.പ്രസാദ്, എ.കെ.രാജേഷ്, ഹരികൃഷ്ണൻ പാളാട്, ഫർഹാൻ മുണ്ടേരി, ജിബിൻ കൊതേരി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത