തളിപ്പറമ്പിൽ മാമ്പഴോത്സവം ഇന്ന് സമാപിക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തളിപ്പറമ്പ്:കുടുംബശ്രീ ജില്ലാ മിഷൻ മഹിളാ കിസാൻ ശാക്തീകരൺ പരിയോജന പദ്ധതിപ്രവർത്തനങ്ങളുടെ ഭാഗമായി മാമ്പഴോത്സവം നടത്തി.

ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ളവർ മാങ്ങകളും മാങ്ങ കൊണ്ടുണ്ടാക്കിയ പലഹാരങ്ങളുമായി തളിപ്പറമ്പിലെത്തി. നാട്ടുമാങ്ങകളും കിളിച്ചുണ്ടൻ, മൂവാണ്ടൻ, നീലം, നങ്ങലേരി, അൽഫോൺസ, ഹിമപസന്ത്, സുവർണ രേഖ, അമ്മിണി തുടങ്ങി ധാരാളം ഒട്ടുമാങ്ങകളും മാമ്പഴോത്സവത്തിലുണ്ടായിരുന്നു. മാങ്ങക്കച്ച്, ഹൽവ, ദോശ, ചപ്പാത്തി, സമൂസ, പ്രഥമൻ, പച്ചടി, ഇഡലി എന്നിങ്ങനെ അൻപതിൽപ്പരം ഭക്ഷ്യവസ്തുക്കളൊരുക്കി.


നഗരസഭാ ചെയർമാൻ മുഹമ്മദ് അള്ളാംകുളം ഉദ്ഘാടനം ചെയ്തു. ഡോ. എം.സുർജിത്ത് അധ്യക്ഷതവഹിച്ചു. കൗൺസിലർമാരായ കെ.അഫ്സസത്ത്, വി.വി.കുഞ്ഞിരാമൻ, സി.ഡി.എസ്. ചെയർപേഴ്സൺ പി.കെ.ഷീബ, വാസുപ്രദീപ് എന്നിവർ സംസാരിച്ചു. മാമ്പഴോത്സവം വ്യാഴാഴ്ച സമാപിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha