പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മഹാവിജയത്തെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മഹാവിജയത്തെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടി. ഫേസ്ബുക്കിലൂടെയാണ് അബ്ദുള്ളക്കുട്ടി മോദിയെ പ്രശംസിച്ചത്. തിരഞ്ഞെടുപ്പ് വിജയം മോദിയുടെ വികസന അജണ്ടക്കുള്ള അംഗീകാരമാണ്. ബിജെപിക്ക് അകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് മോദിയുടേത്. മോദിയുടെ വിജയം എല്ലാ രാഷ്ട്രീയ പ്രവർത്തകരും വിശകലനം ചെയ്യണം.രാഷ്ട്രീയം മാറുകയാണ്. വിജയം വികസനത്തിനൊപ്പമാണ്. മോദിയെ വിമർശിക്കുമ്പോൾ യാഥാർത്ഥ്യങ്ങൾ വിസ്മരിക്കരുതെന്നും അബ്ദുള്ളക്കുട്ടി ഫേസ് ബുക്കിൽ കുറിച്ചു.നേരത്തെ വികസനത്തിന്റെ ഗുജറാത്ത് മോഡലിനെക്കുറിച്ച് പ്രശംസ ചൊരിഞ്ഞതിനാണ് അബ്ദുള്ളക്കുട്ടിയെ സി പി എം തഴഞ്ഞത്. യു ഡി എഫ് പാളയത്തിൽ ചേക്കേറിയിട്ടും അബ്ദുള്ളക്കുട്ടി അപ്രിയ സത്യങ്ങൾ തുറന്നു പറയുന്നത് വരും ദിവസങ്ങളിൽ യൂ ഡി എഫിലും ചർച്ചയാകുമെന്നുറപ്പാണ്.



ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :

നരേന്ദ്രമോദിയുടെ അത്യുഗ്രൻ വിജയത്തെ കുറിച്ചുള്ള പല നിരീക്ഷണ ങ്ങളും പുറത്ത് വന്നു കൊണ്ടിരിക്കുകയാണല്ലൊ
എന്ത് കൊണ്ട്
ഈ വിജയം ഉണ്ടായി?
എന്റെ FB കൂട്ട് കാരുടെ സമക്ഷത്തിങ്കലേക്ക് ചില തോന്നലുകൾ തുറന്നു പറയട്ടെ
പ്രതിപക്ഷക്കാർ മാത്രമല്ല
BJP ക്കകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് ഉണ്ടായത്
എല്ലാ രാഷ്ടീയ പ്രവർത്തകരും വികാരങ്ങൾ മാറ്റി വെച്ച് നിഷ്പക്ഷമായി ശാന്തമായി വിശകലനം ചെയ്യേണ്ടതാണ് ഈ സംഗതിയാണിത്
നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതടെ
വികസന അജണ്ടയുടെ അംഗീകാരം തന്നെയാണിത്
വളരെ കൗതുകരായ ഒരു കാര്യം ഇദ്ദേഹത്തിനെ ജനപ്രിയനാക്കിയതിന്റെ രഹസ്യം
ഒരു ഗാന്ധിയൻ മൂല്യം
ഗാന്ധിയുടെ നാട്ടുകാരൻ മോദി തന്റെ ഭരണത്തിൽ പ്രയോഗിച്ചു എന്നുള്ളതാണ്
മഹാത്മാ ഗാന്ധി പൊതുപ്രവർത്തകരോട് പറഞ്ഞു.
നിങ്ങൾ ഒരു നയം ആവിഷ്ക്കരിക്കുമ്പോൾ
ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓർമ്മിക്കുക.
മോദി അത് കൃത്യമായി നിർവ്വഹിച്ചു.
1) സ്വച്ച് ഭാരത് സ്കീമിൽ 9.16 കോടി കുടുംബങ്ങൾക്ക് സ്വന്തം ടോയ് ലെറ്റ് നൽകി.
2) പ്രധാനമന്ത്രി ഉജ്വലയോജന സ്കീമിൽ 6 കോടി കുടുംബങ്ങൾക്കാണ് സൗജന്യമായി LPG ഗ്യാസ് കണക്ഷൻ നൽകിത്.
കേരളം വിട്ടാൽ നാമല്ലാം കണ്ട സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ദയനീയമായ കാഴ്ചയായിരുന്നു വെളിം പ്രദേശത്ത് മലമൂത്ര വിസർജനത്തിനിരിക്കുന്ന പാവങ്ങളുടെ ചിത്രം
മോദി ഒരുപരിധിവരെ അതിനോട് നീതി കാണിച്ചു
ചാണകം ഉണക്കി, ഉണക്ക ചില്ല കമ്പുകൾ ശേഖരിച്ച് അടുപ്പു ഊതി തളർന്നു പോയ 6 കോടി അമ്മമാർക്ക്
മോദി നൽകിയ ആശ്വാസം എത്ര ഹൃദ്യമാണ്.
ജനകോടികളിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കിയത് ഇതൊക്കെ ഒരു കാരണമല്ലെ ?
സ്മാർട്ട് സിറ്റികളും
ബുള്ളൻ ട്രെയിൻ ഉൾപ്പെടെ നിരവധിസ്വപ്ന പദ്ധതികൾ രാഷ്ടീയ അജണ്ടയിൽ കൊണ്ടുവന്നത് കാണാതേ പോകരുത്.
നമ്മുടെ രാഷ്ട്രീയം മെല്ലെ മാറുകയാണ്
വിജയങ്ങൾ ഇനി വികസനങ്ങൾക്കൊപ്പമാണ്.
നരേന്ദ്രമോദിയെ
വിമർശിക്കമ്പോൾ ഈ യാഥാർത്ഥ്യങ്ങൾ വിസ്മരിക്കുത്.
പല വികസിത സമൂഹത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യ വികസനത്തിലും ജനങ്ങളുടെ പുരോഗതിക്കും കൈകോർത്ത് നിൽക്കുന്ന ഭരണ പ്രതിപക്ഷ ശൈലിയും നാം ചർച്ചക്ക് എടുക്കാൻ സമയമായി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha