അബ്ദുള്ളക്കുട്ടിയെപ്പോലെയുള്ള മോദി ഭക്തരെ ഒരു നിമിഷം പോലും കോൺഗ്രസിൽ വച്ചുപുലർത്തരുതെന്നും എത്രയും പെട്ടെന്ന് പുറത്തുകളയണമെന്നും രോഹിത് ഫേസ്ബുക്കില്‍ കുറിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ കെ.പി.സി.സി അംഗം എ.എം രോഹിത്. അബ്ദുള്ളക്കുട്ടിയെപ്പോലെയുള്ള മോദി ഭക്തരെ ഒരു നിമിഷം പോലും കോൺഗ്രസിൽ വച്ചുപുലർത്തരുതെന്നും എത്രയും പെട്ടെന്ന് പുറത്തുകളയണമെന്നും രോഹിത് ഫേസ്ബുക്കില്‍ കുറിച്ചു.
''തെരഞ്ഞെടുപ്പ് വിജയം മോദിയുടെ വികസന അജണ്ടക്കുള്ള അംഗീകാരമാണ് . ബി.ജെ.പിക്ക് അകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് മോദിയുടേത് . മോദിയുടെ വിജയം എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും വിശകലനം ചെയ്യണം'' എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇത്തരം മോദി ഭക്തരെ ഒരു നിമിഷം പോലും കോൺഗ്രസ് എന്ന മഹാ പ്രസ്ഥാനത്തിൽ വച്ച് പുലർത്തരുത്.എടുത്ത് പുറത്തു കളയണം. കോൺഗ്രസ് പാരമ്പര്യം മനസ്സിൽ കാത്ത് സൂക്ഷിക്കുന്ന ഒരാൾക്കും മോദിയെ പുകഴ്ത്തി ഒരു വാക്ക് പോലും എഴുതുവാനോ പറയുവാനോ സാധിക്കില്ല. എ.പി അബ്ദുള്ളക്കുട്ടി എന്ന മനുഷ്യൻ എപ്പോഴും അധികാരത്തിന്റെ അരിക് പറ്റി നിൽക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആയിട്ടാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. അത് നിലനിർത്താൻ അദ്ദേഹം എപ്പോഴും കൂട്ട് പിടിക്കുന്നതും മറയാക്കുന്നതും വികസനം എന്ന വാക്കിനെയാണ്.
അദ്ദേഹത്തിന് മോദിയെ പുകഴ്ത്താം, വികസന നായകനാക്കാം.പക്ഷെ അത് കോൺഗ്രസിന്റെ ചെലവിൽ ആകരുത്. മോദി സ്വർഗ്ഗരാജ്യം സൃഷ്ടിക്കാം എന്നു പറഞ്ഞാലും ഞങ്ങൾ മതേത്വര വിശ്വാസികളുടെ മുന്നിൽ, മനസ്സിൽ മോദികുറ്റക്കാരാനാണ്.നിരവധി നിരപരാധികളുടെ രക്തത്തിന്റെ കറ കയ്യിൽ പറ്റിയിട്ടുള്ളവനാണ്. പോകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പെട്ടെന്ന് പോണം മിസ്റ്റർ പഴയ കൂടാരത്തിലേക്കൊണെങ്കിലും മോദി കൂടാരത്തിലെക്കൊണെങ്കിലും ഞങ്ങൾക്ക് രണ്ട് കൂടാരവും തുല്യരാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha