മദ്യപിക്കാന്‍ പണം തികഞ്ഞില്ല ; ഭണ്ഡാരം കുത്തിത്തുറക്കവേ പൊലീസ് പിടിയിലായി.
കണ്ണൂരാൻ വാർത്ത

പയ്യന്നൂര്‍:  മദ്യപിക്കാന്‍ കൈയ്യിലെ പണം തികയാതെ വന്നപ്പോള്‍ മറ്റൊന്നും ചിന്തിച്ചില്ല, സമീപത്തെ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്നു. കാലക്കേട് പിടിച്ച സമയമായതിനാല്‍ ഭണ്ഡാരം തുറന്നയുടനെ പൊലീസിന്‍റെ പിടിയിലുമായി. അത്തിക്കടവ്, ബെളാല്‍ സ്വദേശിയായ സി.ഹരീഷിനെയാണ് (44) പൊലീസ് പിടികൂടിയത്. ഇന്ന് രാവിലെ ഏഴ് മണിയോടെ പയ്യന്നൂര്‍ സെന്‍റര്‍ ബസാറിലെ ആലിന് സമീപത്തെ പാവൂര്‍ ഗുരുനാഥന്‍ സമാധി സ്ഥലത്തെ ഭണ്ഡാരം തകര്‍ത്ത് പണമെടുക്കുമ്പോഴാണ് ഹരീഷ് പൊലീസിന്‍റെ പിടിയിലായത്. പയ്യന്നൂര്‍ സ്റ്റേഷനിലെ എസ്.ഐ എം.പി പത്മനാഭനും സംഘവും രാത്രികാല പട്രോളിംഗ് നടത്തി തിരികെ വരുന്നതിനിടയിലാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത