പിലാത്തറ ബോംബേറുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


റീപോളിംഗ് നടന്ന പിലാത്തറയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിനു നേരെയും പൊതുതിരഞ്ഞെടുപ്പ് ദിനത്തിൽ തന്റെ വോട്ട് മറ്റാരൊചെയ്തതിനെ തുടർന്ന് വോട്ട് ചെയ്യാതെ മടങ്ങേണ്ടി വന്ന ഷാലറ്റ് സെബാസ്റ്റ്യന്റെ വീടിനുനേരെയും പുലർച്ചെ നടന്ന ബോംബേറുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. പരിയാരം എസ്.എച്ച്.ഒ പി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർ തന്നെയാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് നൽകുന്ന സൂചന. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഞായറാഴ്ച അര്‍ധരാത്രിക്കു ശേഷമാണ് വീടുകൾക്ക് നേരെ ബോംബേറുണ്ടായത്. കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് പിലാത്തറ പുത്തൂരിലെ വി.ടി.വി പത്മനാഭന്റെ വീടിനുനേരെയും ബോംബേറുണ്ടായി. ബോംബേറില്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha